തുടര്‍ച്ചയായി എട്ടാം വര്‍ഷവും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഫിന്‍സന്‍ഡ്. അപ്പോ നമ്മുടെ ഇന്ത്യയോ? കഴിഞ്ഞ വര്‍ഷത്തെ 126-ല്‍നിന്ന് 118-ലേക്ക്. പോയിന്റ് പുതുക്കിയല്ലോ എന്നാശ്വസിക്കുന്നതിന് മുന്‍പ് ഇതുകൂടി കേട്ടോളൂ. 2025-ലെ ലോകസന്തോഷ സൂചികയില്‍ പാകിസ്താനിനും യുക്രൈനിനും ഇറാഖിനും പാലസ്തീനിലുമെല്ലാം താഴെയാണ് ഈ  118-ാം സ്ഥാനം. 143 രാജ്യങ്ങളുടെ പട്ടികയാണ് അഫ്ഗാനിസ്താനാണ് ഏറ്റവും പിന്നില്‍

To advertise here,

ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍ രാജ്യങ്ങളാണ് ലോകസന്തോഷ സൂചികയില്‍ രണ്ട് മൂന്നും നാലും സ്ഥാനത്ത്. കാനഡ 15-ാം സ്ഥാനത്തും യു.കെ 20-ാം സ്ഥാനത്തും യു.എസ്.എ 23-ാം സ്ഥാനത്തും ജര്‍മനി 24-ാം സ്ഥാനത്തുമാണ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ യുഎഇ 22-ാം സ്ഥാനത്തും സൗദി അറേബ്യ 28-ാം സ്ഥാനത്തുമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ സിംഗപ്പൂര്‍ 30-ാം സ്ഥാനത്തുണ്ട്. 

ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര സന്തോഷ ദിനത്തിലാണ് യുഎന്‍ റിപ്പോര്‍്ട്ട്  പ്രസിദ്ധീകരിച്ചത്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ചൈനയാണ് ഏറ്റവും മുന്നില്‍ 68. പാകിസ്താന്‍ 109-ാം സ്ഥാനത്താണ്. കരുതലും പങ്കുവെയ്ക്കലും ആളുകളുടെ സന്തോഷത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നെല്ലാം നോക്കിയാണ് സൂചിക തയ്യാറാക്കുക. അന്താരാഷ്ട്ര സന്തോഷദിനമായ മാര്‍ച്ച് 20ന് ഗാലപ് പോളിങ് ഏജന്‍സിയും യുഎന്നുമായി ചേര്‍ന്ന് ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ബെല്‍ബീയിങ് ഗവേഷണകേന്ദ്രമാണ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്. 

Inshorts | Finland tops the World Happiness Report 2025, while India ranks 118th, below Pakistan and several other countries.