വീഡിയോ കോൾ എടുക്കുമ്പോൾ തനിയെ ക്യാമറ ഓണാവില്ല; പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ്
വാട്സ്ആപ്പിലൊരു വീഡിയോ കോൾ വരുന്നു, പക്ഷേ ക്യാമറ ഓണാക്കാൻ കഴിയുന്ന സാഹചര്യത്തില്ലല്ല നിങ്ങൾ, അല്ലെങ്കിൽ ക്യാമറ ഓണാക്കാൻ നിങ്ങൾക്ക് താത്പര്യമില്ല. വാട്സ്ആപ്പിൽ വീഡിയോ കോൾ എടുക്കുമ്പോൾ തന്നെ ഫ്രണ്ട് ക്യാമറയും ഓണാവും. അപ്പോൾ പിന്നെ എന്ത് ചെയ്യും?
ഈ പ്രശ്നത്തിനൊരു പരിഹാരം കൊണ്ടുവരാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഇനി വാട്സ്ആപ്പിൽ വിഡിയോ കോൾ എടുക്കുമ്പോൾ താനെ ഫോണിന്റെ ഫ്രണ്ട് ക്യാമറ ഓൺ ആവില്ല. കാമറ ഓണാക്കാതെ തന്നെ വീഡിയോ കോൾ അറ്റന്‍ഡ് ചെയ്യാം. ഉപഭോക്താവ് ക്യാമറ ഓണാക്കിയാൽ മാത്രമേ അവരെ വിളിക്കുന്നയാള്‍ക്ക് കാണാൻ സാധിക്കുകയുള്ളൂ. അതിനായി വിഡിയോ കോൾ വരുമ്പോൾ 'ടേണ്‍ ഓഫ് യുവര്‍ വിഡിയോ' എന്നൊരു ബട്ടൺ കൂടി ഉപഭോക്താക്കൾക്ക് ലഭ്യമാവും. ഇതിൽ തൊട്ടാല്‍ ക്യാമറ ഓഫ് ആവും. പിന്നീട് ഓഡിയോ മോഡിൽ മാത്രമായിരിക്കും കോളുണ്ടാവുക. ഇതിനുപുറമെ ക്യാമറ ഓഫാക്കുമ്പോൾ 'ആക്സെപ്റ്റ് വിത്തൗട്ട് വീഡിയോ' എന്നൊരു ബട്ടണും ഉണ്ടായേക്കും.
വീഡിയോ കോൾ ദുരുപയോഗം ചെയ്ത് നടത്തുന്ന തട്ടിപ്പുകൾക്ക് തടയിടാൻ പുതിയ ഫീച്ചറിന് കഴിയും. വീഡിയോ കോളിൽ നിന്നും സ്ക്രീൻ ഷോട്ടുകളെടുത്ത് അതുവെച്ച് ആളുകളെ ഭീഷണിപ്പെടുത്തി, പണം കൈക്കലാക്കുന്ന തട്ടിപ്പുകൾ ഇനി നടപ്പിലാവില്ല. എന്നാൽ ഈ ഫീച്ചര്‍ ഔദ്യോഗികമായി എന്നാണ് പുറത്തിറക്കുകയെന്ന് വ്യക്തമല്ല. ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലായിരിക്കും ഈ ഫീച്ചർ ലഭ്യമാവാൻ സാധ്യതയെന്നാണ് ആന്‍ഡ്രോയിഡ് അതോറിറ്റി റിപ്പോർട്ട് ചെയ്യുന്നത്.
Content Highlights: Upcoming WhatsApp feature will save you from surprise video calls and sextortion scams
Published: 14 Mar 2025, 09:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented