വെസ്റ്റ് നൈല്‍ വൈറസ്. സ്വാഭാവികമായും പക്ഷികളെ ബാധിക്കുന്ന ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത് ക്യൂലക്‌സ് കൊതുകുകള്‍ വഴിയാണ്. അസുഖം ബാധിച്ച പക്ഷികളുടെ ചോര കുടിക്കുന്ന ക്യൂലക്‌സ് കൊതുകള്‍ മനുഷ്യരെ കടിക്കുന്നതോടെ വൈറസ് പകരുന്നു. ഏഴ് ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന പനി, കഠിനമായ തലവേദന, ഓക്കാനം, വയറുവേദന, വയറിളക്കം, പരസ്പര ബന്ധമില്ലാതെയുള്ള പെരുമാറ്റം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. വൈറസ് തലച്ചോറിനെ ബാധിക്കുന്നതിലൂടെ പക്ഷാഘാതം, ഓര്‍മക്കുറവ്, അപസ്മാരം എന്നിവയ്ക്കും കാരണമാകും. രോഗപ്രതിരോധത്തിനായി മനുഷ്യര്‍ക്കുള്ള വാക്‌സിനുകള്‍ കണ്ടുപിടിക്കാത്തതുകൊണ്ട് കൊതുകുകളെ നിര്‍മാജനം ചെയ്യുക എന്നതാണ് വൈറസിനെ തടയാനുള്ള ഏക വഴി.

To advertise here,