പ്രേക്ഷകർക്ക് ഇനി ഒടിടിയിലും ആഘോഷക്കാലം. തിയേറ്ററുകളിൽ വമ്പൻ വിജയം നേടിയ ചിത്രങ്ങളും പ്രേക്ഷക പ്രശംസ നേടിയ ഒരുപിടി ചിത്രങ്ങളുമാണ് റിലീസിന് ഒരുങ്ങുന്നത്. ഡയറക്ട് ഒടിടി റിലീസുകളും പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ്.

To advertise here,

ഒടിടിയിൽ ഏറ്റവും ആവേശത്തോടെ സ്വീകരിക്കാൻ ആരാധകർ ഒരുങ്ങി നിൽക്കുന്നത് വിജയ് ചിത്രം '​ഗോട്ടി'നായിട്ടാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്ത് ​ഗോട്ട് ഒക്ടോബർ മൂന്നിന് പ്രദർശനമാരംഭിക്കും. നെറ്റ്ഫ്ലിക്സ് ആണ് സ്ട്രീമിങ്ങ് പാർട്ണർ. അനന്യ പാണ്ഡെയും വിഹാൻ സമദും പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം 'കൺട്രോൾ' ഒക്ടോബർ നാലിന് ഒടിടിയിൽ പ്രദർശനമാരംഭിക്കും. ഒരുപിടി മികച്ച ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്.