അപ്രതീക്ഷിതമായുണ്ടായ വൈദ്യുതി തടസമാണ് യുഎസിലെ ബാള്‍ട്ടിമോര്‍ തുറമുഖത്തെ പ്രധാന പാലമായ ഫ്രാന്‍സിസ് സ്‌കോട്ട് കീ തകരാന്‍ കാരണം. വൈദ്യുതി നഷ്ടപ്പെട്ടതോടെ ചരക്കുകപ്പലിലെ സ്റ്റിയറിങ് നിയണ്രം തെറ്റുകയും ദിശ മാറി പാലത്തില്‍ ഇടിക്കുകയുമായിരുന്നു. ശ്രീലങ്കയിലേക്ക് ചരക്കുമായി പോയ സിങ്കപ്പൂര്‍ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇവര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. അപകടമുണ്ടായപ്പോള്‍ കാണാതായ ആറുപേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

To advertise here,