പാരീസ് ഫാഷന്‍ വീക്കിലെ ബ്രെസ്റ്റ്‌പ്ലേറ്റ് ലുക്കിന് ശേഷം പീക്കബൂ ബ്രാ ട്രെന്‍ഡുമായി ആലിയ ഭട്ട്. താരത്തിന്റെ ആഷ് ഗ്രേ കളറിലുള്ള കോര്‍സെറ്റ് ടോപ്പാണ് ആരാധരുടെ  ശ്രദ്ധ പിടിച്ചുപറ്റുന്നത്. എന്താണ് പീക്കബൂ ബ്രാ ട്രെന്‍ഡ് എന്നറിയാമോ? 

To advertise here,

ഉള്‍വസ്ത്രങ്ങള്‍ പുറമേയ്ക്ക് കാണുന്നരീതിയില്‍ ധരിയ്ക്കുകയോ ഔട്ടര്‍വെയറിനൊപ്പം സ്റ്റൈല്‍ ചെയ്യുകയോ ചെയ്യുന്ന രീതിയാണിത്. ഇന്ന് കോര്‍സെറ്റും ബ്രാലെറ്റുമെല്ലാം ധരിക്കുന്നത് അസാധാരണ കാര്യമല്ലതായിക്കഴിഞ്ഞു. അടിവസ്ത്രത്തിന്റെ ഭാഗം അല്‍പം പുറമേ കണ്ടാല്‍ വസ്ത്രധാരണത്തിലെ പിഴവായി കരുതിയിരുന്ന കാലമുണ്ടായിരുന്നു. ബ്രാ സ്ട്രാപ് വെളിയില്‍ കാണുമ്പോള്‍ ചമ്മലോടെ മറയ്‌ക്കേണ്ടി വന്നവര്‍ നമ്മളില്‍ പലരുമുണ്ടാകും. 

ഒരിക്കല്‍ വാര്‍ഡ്രോബ് മാല്‍ഫങ്ഷന്‍ എന്ന് കരുതിപ്പോന്നതൊക്കെ ഫാഷന്‍ ലോകത്ത് പുത്തന്‍ ട്രെന്‍ഡുകളാണ്. വിവാഹവസ്ത്രങ്ങളില്‍ വരെ ബ്രാലെറ്റ് സ്റ്റൈലുകള്‍ തിരഞ്ഞെടുക്കുന്നവര്‍ നമുക്കിടയിലുണ്ട്. ഷീര്‍ ഡ്രസുകള്‍ പോലെയുള്ള നേര്‍മ്മയുള്ളതും സുതാര്യവുമായ വസ്ത്രങ്ങള്‍ക്കൊപ്പവും ഉള്‍വസ്ത്രങ്ങള്‍ സ്റ്റൈല്‍ ചെയ്യുന്ന രീതിയും പീക്കബൂ ബ്രാ ട്രെന്‍ഡിന്റെ ഭാഗമാണ്.

Inshort - Alia Bhatt`s latest look featuring a peekaboo bra has sparked a trend! Learn what this style is all about and how you can incorporate it into your wardrobe.