ഒരേ സേവനത്തിന് രണ്ട് അക്ഷയ കേന്ദ്രത്തിൽ രണ്ട് ഫീസ്. തോന്നും പോലെ ഫീസ് ഈടാക്കാനുള്ള പരിപാടി ഇനി നടപ്പിലാവില്ല. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക്‌ എല്ലാ അക്ഷയകേന്ദ്രങ്ങളിലും ഇനി ഒരേ ഫീസ് ആയിരിക്കും. കെ സ്മാർട്ട്‌ സേവനങ്ങളിൽ അപേക്ഷാഫീസിന്‌ പുറമെ ഈടാക്കിയിരുന്ന തുകയാണ്‌ ഏകീകരിച്ചത്‌. വില്ലേജ്‌ ഓഫീസിലേത്‌ അടക്കമുള്ള വിവിധസേവനങ്ങൾക്ക്‌ നിലവിൽ ഏകീകൃത ഫീസുണ്ട്‌.

To advertise here,

ജനന - മരണ രജിസ്ട്രേഷനുകൾക്ക് ‌ഇനി 40 രൂപയായിരിക്കും ഫീസ്. ഈ രജിസ്ട്രേഷന് വരുന്ന തെറ്റുകൾ തിരുത്താൻ 50 രൂപയാണ് ഫീസ്. വിവാഹ രജിസ്ട്രേഷന് പൊതുവിഭാഗത്തിന് 70 രൂപയും എസ്.സി എസ്ടി വിഭാഗത്തിന് 50 രൂപയാണ് ഫീസ്. വിവാഹ രജിസ്ട്രേഷനിലെ തെറ്റ് തിരുത്താൻ 60 രൂപ ചിലവാകും. ലൈസൻസിന് അപേക്ഷിക്കാനും ലൈസൻസ് തിരുത്താനും 40 രൂപ തന്നെ മതി. പരാതികൾക്ക് 30 രൂപയും ഈടാക്കും. സർട്ടിഫിക്കറ്റുകള്‌‍, അറിയിപ്പുകൾ എന്നിവ ഡൗൺലോഡ് ചെയ്യാൻ ഒരു പേജിന് 10 രൂപയാണ്. ബിപിഎൽ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനും 10 രൂപയാണ് ഫീസ്. മറ്റ് അപേക്ഷകൾക്ക് 20 രൂപയും. നികുതി ഫീസ് അടച്ച് നൽകാൻ 1000 രൂപ വരെയുള്ള തുകയ്ക്ക് 10 രൂപ, 1001 രൂപ മുതൽ 5000 രൂപ വരെയുള്ള തുകയ്ക്ക് 20 രൂപ, 5000 ത്തിന് കൂടുതലാണെങ്കിൽ തുകയുടെ 0.5 ശതമാനം അല്ലെങ്കിൽ 100 രൂപ, ഏതാണോ കുറവ് അത് ഈടാക്കും. ഉടമസ്ഥവകാശം മാറ്റലിന് 50 രൂപയാണ് ഫീസ്.

അപേക്ഷാ – സർവീസ്‌ ഫീസുകളുടെ പട്ടിക അക്ഷയ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കണമെന്നും സേവനം നൽകുമ്പോൾ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി ഇൻഫർമേഷൻ കേരള മിഷനും സംസ്ഥാന അക്ഷയ പ്രോജക്ട്‌ ഓഫീസും സ്വീകരിക്കണമെന്നും ഉത്തരവുണ്ട്. സേവനം ഓൺലൈൻ വഴി ചെയ്യുകയാണെങ്കിൽ അപേക്ഷാ ഫീസും സേവന നിരക്കും പോർട്ടൽ വഴി നേരിട്ട് അടയ്ക്കണം. അക്ഷയ കേന്ദ്രം വഴിയാണ് സേവനം ലഭ്യമാകുന്നതെങ്കിൽ, അപേക്ഷാ ഫീസിനൊപ്പം സേവന ചാർജും പ്രത്യേകം ഈടാക്കും.