മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ അതിര്‍ത്തികള്‍ തടസ്സമാകാതെ ദിവസങ്ങളോളം ട്രക്കുകള്‍ക്കുള്ളില്‍ കഴിയേണ്ടി വരുന്ന ഡ്രൈവര്‍മാരെ ചേര്‍ത്തുപിടിച്ച് കേന്ദ്രസര്‍ക്കാര്‍. 2025 മുതല്‍ എല്ലാ ട്രക്കുകളിലും എ.സി. ക്യാബിനുകള്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തിന്റെ ചരക്ക് ഗതാഗത മേഖലയില്‍ മുഖ്യപങ്കുവഹിക്കുന്ന ട്രക്കുകളിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
 

To advertise here,