പത്തനംതിട്ട പന്തളത്ത് വയോധികനെ ഹണി ട്രാപ്പിലാക്കി പണവും സ്വർണവും റൈസ് കുക്കറും തട്ടിയ സംഭവത്തിൽ മൂന്നുപേർ പിടിയിലായി. വസ്തുവിൽപ്പനയ്ക്കുളള പരസ്യം കണ്ട്, ആവശ്യക്കാരിയെന്ന വ്യാജേനയെത്തിയ യുവതിയാണ് തട്ടിപ്പിന്റെ  ആസൂത്രകയെന്ന് പോലീസ് പറഞ്ഞു. മങ്ങാരം സ്വദേശി സിന്ധുവും മറ്റ് രണ്ടു പുരുഷന്മാരുമാണ് പിടിയിലായത്. 

To advertise here,

ഭൂമി വിൽക്കാനുണ്ടെന്ന പരസ്യം കണ്ട് വയോധികനെ ഫോണിൽ ബന്ധപ്പെട്ട യുവതി നേരിട്ടെത്തി അയാൾക്കൊപ്പം അശ്ലീല ദൃശ്യങ്ങൾ പകർത്തി. ഇതുപയോഗിച്ചാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. രണ്ട് ലക്ഷത്തി പതിനെട്ടായിരം രൂപ, അര പവന്റെ സ്വർണ മോതിരം, റൈസ്‌കുക്കർ തുടങ്ങിയവയാണ് സംഘം കൈക്കലാക്കിയത്.