അന്തരിച്ച വിഖ്യാതസംവിധായകന്‍ ഷാജി എന്‍. കരുണിനെ അനുസ്മരിച്ച് നടനും സംവിധായകനുമായ പി. ശ്രീകുമാർ. ഷാജിയുമായി വളരെയധികം ആത്മബന്ധമുണ്ടായിരുന്നു. അടുക്കുന്നവരോട് വളരെയേറെ അടുത്ത് പ്രവർത്തിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു സ്വഭാവം ഷാജിക്കുണ്ട്. ആളുകളെ കൂട്ടമായി ചേർത്തുനിർത്താൻ കഴിയുന്ന ഒരാളാണ് അ​ദ്ദേഹം. ഷാജിയുടെ കഴിവുകളെപ്പറ്റി പറഞ്ഞ് ലോകത്തെ അറിയിക്കേണ്ട ആവശ്യമില്ല. ഒരു പടത്തിന് തന്നെ മുപ്പത്തഞ്ചോളം അന്തർദേശീയ അവാർഡുകൾ നേടിയ വേറൊരു സംവിധായകനുണ്ടോയെന്ന് സംശയമാണ്. വളരെ ശാന്തനായി ആളുകളോട് പെരുമാറുന്ന, കാര്യങ്ങൾ ദീർഘ​ദൃഷ്ടിയോട് കൂടി കാണുന്ന ഒരു നല്ല സുഹൃത്ത് വേർപിരിഞ്ഞതിന്റെ, ലോകശ്രദ്ധയിൽ നിൽക്കുന്ന ഒരു സംവിധായകൻ വിട്ടുപോയതിന്റെ, അതിലുമുപരി സഹോദരൻ നഷ്ടപ്പെട്ട ദുഃഖത്തിലാണ് താനുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,