മഞ്ചേശ്വരത്ത് പൊതു പരിപാടികളില്‍ സജീവമായി എം.സി. കമറുദ്ദീന്‍. റസ്റ്റ് ഹൗസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി പങ്കെടുത്ത കമറുദ്ദീന്‍ പൊതുപ്രവര്‍ത്തന രംഗത്ത് തുടരുമെന്ന് വ്യക്തമാക്കി. 96 ദിവസത്തെ തടവിന് ശേഷം ജയില്‍ മോചിതനായ കമറുദ്ദീന്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മഞ്ചേശ്വരത്തെ വാടകവീട്ടിലെത്തിയത്.

To advertise here,

രാവിലെ മുതല്‍ മണ്ഡലത്തില്‍ നിന്നുള്ള നേതാക്കളും അണികളും കമറുദ്ദീനെ കാണാനായി വീട്ടില്‍ സജീവമായിരുന്നു. ഇതിനിടെ കാണാനെത്തിയ മാധ്യമങ്ങളോട് നയം വ്യക്തമാക്കിയ അദ്ദേഹം രാഷ്ട്രീയരംഗത്ത് തുടര്‍ന്നുമുണ്ടാവുമെന്നും അറിയിച്ചു.