അ‌ച്ഛനും അ‌ടൂർ ഭാസിയ്ക്കുമൊപ്പം ആദ്യമായി ശബരിമലയിലെത്തിയ അ‌നുഭവം പങ്കുവെച്ച് പുതിയ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ. ജയകുമാർ.

To advertise here,

'ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ശബരിമല കയറുന്നത്. അ‌ച്ഛനും പ്രശസ്ത നടൻ അ‌ടൂർ ഭാസിയും ഒപ്പമുണ്ട്. കയറാൻ തുടങ്ങിയപ്പോൾ അ‌ച്ഛൻ ഭാസിയോട് ചോദിച്ചു 'നിങ്ങൾ ഇരുന്നിരുന്നാണോ പോകുന്നത്'. ഭാസിയുടെ മറുപടി ഉടൻ വന്നു: 'പിന്നേ, നടക്കുന്നതിനേക്കാൾ കൂടുതൽ ഇരിപ്പാണ്!' ആ സംഭാഷണം എനിക്കിപ്പോഴും നല്ല ഓർമയുണ്ട്.' അ‌ദ്ദേഹം പറഞ്ഞു.