കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ തെളിവിനായി കായലില്‍ തിരച്ചില്‍ നടത്താനൊരുങ്ങി പോലീസ്. കേസുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാനമായ ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌കിനായാണ് കായലില്‍ തിരച്ചില്‍ നടത്തുന്നത്. ഫയര്‍ഫോഴ്‌സിന്റെ സ്‌ക്യൂബാ ഡൈവിങ് ടീമിനെ ഉപയോഗിച്ച് കായലില്‍ മുങ്ങിത്തപ്പാനാണ് തീരുമാനം.

To advertise here,

ഹാര്‍ഡ് ഡിസ്‌ക് തേവര കണ്ണങ്കാട്ട് പാലത്തില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു എന്നാണ് പ്രതികളുടെ മൊഴി. ഈ സാഹചര്യത്തിലാണ് കായലില്‍ മുങ്ങിത്തപ്പാനുള്ള പോലീസിന്റെ തീരുമാനം. കാറില്‍ മോഡലുകളെ പിന്തുടര്‍ന്ന സൈജുവിനെ കേസില്‍ ഉടന്‍ പ്രതിചേര്‍ക്കാനും സാധ്യതയുണ്ട്.