കൊച്ചിയിലെ വീടുകളില്‍ ഇനി ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കില്ല | Mathrubhumi.com Impact
മാസങ്ങളോളം പഴക്കമുള്ള മൂത്രത്തിന്റെയും മലത്തിന്റേയും തിങ്ങിനിറഞ്ഞ ഗന്ധമാണ് കൊച്ചിയിലെ പല വീട്ടകങ്ങളിലും നിറഞ്ഞിരുന്നത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തമുണ്ടായതിന് പിന്നാലെ സാനിറ്ററി നാപ്കിനുകളും ഡയപ്പറുകളുമടക്കമുള്ള ബയോ മെഡിക്കൽ മാലിന്യങ്ങളുടെ ശേഖരണം നിലച്ചിരിക്കുകയായിരുന്നു. വിഷയത്തിൽ മാതൃഭൂമി ഡോട് കോം വാർത്തയെ തുടർന്ന് കൊച്ചി കോർപറേഷൻ ഇടപെടുകയാണ്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ബയോ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം . ഓരോ കൗൺസിലുകളിലും ഓരോ ദിവസമായാണ് മാലിന്യങ്ങൾ ശേഖരിക്കുക. മാലിന്യം ശേഖരിക്കുന്നതിന് 50 രൂപയിൽ നിന്ന് 12 രൂപയാക്കി കുറച്ചിട്ടുണ്ട്. കോർപറേഷൻ മാലിന്യം നീക്കം ചെയ്യാതിരുന്നതും ഭീമമായ തുക ഈടാക്കുന്നതും ഭിന്നശേഷിക്കാരെയും കിടപ്പ് രോഗികളെയും വലിച്ചിരുന്നു. വിഷയത്തെ സമഗ്രമായി റിപ്പോർട്ട് ചെയ്ത മാതൃഭൂമി ഡോട് കോം വാർത്തയെ തുടർന്ന് കോർപറേഷന്റെ ഭാഗത്ത് നിന്നും ഇടപെടലുണ്ടാവുകയായിരുന്നു.
Content Highlights: biomedical waste from house at Kochi will be collected by Corporation, Mathrubhumi impact
Published: 18 Jun 2023, 09:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented