'ആ മെമ്മറി കാർഡ് എവിടെ? ഇത്രേം പറയാനവർക്ക് ധൈര്യമുണ്ടെങ്കിൽ അമ്മയ്ക്കുള്ളിൽ സ്ത്രീകൾ സുരക്ഷിതരല്ല'
കുക്കു പരമേശ്വരന് അമ്മ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെതിരേ പൊന്നമ്മ ബാബു. ഹേമകമ്മിറ്റി രൂപീകരിക്കുന്നതിന് മുന്‍പ് താരസംഘടന അമ്മയിലെ സ്ത്രീ അംഗങ്ങള്‍ സിനിമാമേഖലയില്‍ അവര്‍ നേരിട്ട ദുരനഭുവങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. കുക്കു പരമേശ്വരനാണ് ഈ വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ ഈ മെമ്മറി കാര്‍ഡ് ഹേമാ കമ്മിറ്റിയിലില്ല. ഇതെവിടെ പോയി എന്ന് പൊന്നമ്മ ബാബു ചോദിക്കുന്നു
'ഇത്രേം പറയാന്‍ അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ അമ്മയ്ക്കുള്ളില്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കില്ല, ആ മെമ്മറി കാര്‍ഡ് കിട്ടണം. ഈ വാര്‍ത്ത പുറത്തുവരുമ്പോള്‍ അവര്‍ അത് നശിപ്പിച്ച് കളയുമോയെന്നറിയില്ല. നിങ്ങള്‍ക്ക് കിട്ടേണ്ട പരിഗണന ലഭിക്കുമെന്നൊക്കെ പറഞ്ഞാണ് അത് ഷൂട്ട് ചെയ്തത്', പൊന്നമ്മ ബാബു പറഞ്ഞു.
Content Highlights: Lost memory card sparks row in Amma election.
Published: 02 Aug 2025, 06:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented