ഇന്‍ഡൊനീഷ്യയിലെ ജാവാ ദ്വീപിലുണ്ടായ ഭൂചലനത്തില്‍ 6.0 തീവ്രത രേഖപ്പെടുത്തി. സുനാമി ഭീഷണിയില്ലെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വിഭാഗം അറിയിച്ചു. മലാങ് പട്ടണത്തില്‍ നിന്ന് 45 കി.മീ അകലെ 82 കി.മീ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തില്‍ ഇതുവരെയും ആളപായമൊന്നും സ്ഥിരീകരിച്ചിട്ടില്ല.
2018-ല്‍ സുലവേസി ദ്വീപിലുണ്ടായ ഭൂചലനം 7.5 തീവ്രത രേഖപ്പെടുത്തിയിരുന്നു. അന്നുണ്ടായ സുനാമിയില്‍ 4,300-ല്‍ അധികം പേരാണ് മരിച്ചത്. 2004 ഡിസംബറില്‍ സുമാത്രയില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലും പിന്നാലെ ഉണ്ടായ സുനാമിയിലും ഇന്‍ഡൊനീഷ്യയിലെ 170,000 മരണം ഉള്‍പ്പെടെ ആകെ 2,20,000 പേരാണ് മരിച്ചത്.
Published: 10 Apr 2021, 04:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented