Video | അർധരാത്രി ഒരു കഷ്ണം ബ്രഡും പോക്കറ്റിൽ വച്ച് ആരും കാണാതെ റൂമിലേക്ക് ഓടിയ പെപ്പെ | Daveed
'ഭക്ഷണപ്രിയനാണ് ഞാന്‍, ദാവീദിന് വേണ്ടി ഇഷ്ടപ്പെട്ട ഭക്ഷണമെല്ലാം ഉപേക്ഷിച്ച് 22 കിലോയോളം കുറച്ചു. പ്രലോഭനങ്ങളെ അതിജീവിക്കാന്‍ ഒരു ഫ്ളാറ്റ് എടുത്ത് ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ അച്ചു ബേബി ജോണിനൊപ്പം താമസം മാറി' - പറയുകയാണ് മലയാളത്തിന്റെ സ്വന്തം ആന്റണി വര്‍ഗീസ് പെപ്പെ. സഹതാരങ്ങളായ അച്ചു ബേബി ജോണിനും ലിജോ മോള്‍ക്കുമൊപ്പം ദാവീദിന്റെ വിശേഷങ്ങള്‍ പങ്കിടുകയാണ് പെപ്പെ. ജീവിതത്തില്‍ തരക്കേടില്ലാത്ത മടിയനാണ് ഞാന്‍. മടിയുള്ളൊരാള്ക്ക് അത് എക്കാലവും കൂടെക്കാണുമല്ലോ. അത്തരത്തില്‍ മടിയനായ ഒരു കഥാപാത്രമാണ് ആഷിഖ് അബു. എന്നാല്‍ ആ ആഷിഖ് അബുവില്‍ നിന്ന് ഇടിക്കൂട്ടിലെത്തിയ ആഷിഖ് അബുവിന്റെ ഒരു യാത്രയാണ് ചിത്രം പറയുന്നതെന്ന് പെപ്പെ.
കഠിനമായ വര്‍ക്കൗട്ടും ഡയറ്റും കൊണ്ട് 96 കിലോയില്‍ നിന്ന് 74 കിലോയിലേക്ക് എത്തിച്ചു. ആ കഷ്ടപ്പാടിനൊക്കെ ഫലം തീയേറ്ററില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പെപ്പെ പറയുന്നു.
പെപ്പെയുടെ മടി മൊത്തം മാറ്റിയെടുത്ത ചിത്രമാണ് ദാവീദെന്ന് പറയുകയാണ് അച്ചു ബേബി ജോണ്‍. ബോക്സിങ്ങ് പഠിക്കാനും ഫിറ്റ്നസിനുമായി അത്രയധികം പെപ്പെയെ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും അച്ചു പറയുന്നു.
'വൈദികനാകാന്‍ ആഗ്രഹിച്ച് സെമിനാരിയിലെത്തി സ്വാതന്ത്രൃം കൊതിച്ച് അവിടെ നിന്നും തിരിച്ച് വന്ന കഥയും പെപ്പെയ്ക്ക് പറയാനുണ്ട്. 'എട്ടൊമ്പത് മാസത്തോളം സെമിനാരിയില്‍ നിന്നു. സ്വാതന്ത്രൃം പോയെന്ന് തോന്നിയപ്പോള്‍ മാന്യമായി അവിടെ പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോന്നു. പക്ഷേ സെമിനാരിയിലെ ജീവിതം എന്നെത്തന്നെ മാറ്റി . കുറച്ച് ചിട്ട വന്നു , പിന്നെ ബുദ്ധി വെക്കുക എന്നൊക്കെ പറയില്ലേ അത് സംഭവിച്ചു. ജീവിതത്തെ പറ്റിയുള്ള കാഴ്ച്ചപ്പാട് തന്നെ മാറി' - പെപ്പെ പറയുന്നു.
ആക്ഷന്‍ സ്റ്റാര്‍ ഇമേജ് ചെറിയ രീതിയില്‍ വിഷമിപ്പിച്ചിട്ടുണ്ട്. എല്ലാ തരം കഥാപാത്രങ്ങളും ചെയ്യാന്‍ പറ്റും എന്ന് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ജാക്കി ചാന് ഒക്കെ ചെയ്യുന്ന ചിത്രങ്ങള്‍ നമ്മളെ ചിരിപ്പിക്കുന്നില്ലേ.. ഒരേ സമയം ആക്ഷനും കോമഡിയും ഉള്ള ചിത്രങ്ങള്‍.. അത്തരത്തിലുള്ള സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ട്. പെപ്പെ പറയുന്നു.
Inshorts | Actor Pepe discusses his impressive 22kg weight loss and transformative experience for his role in the movie 'Daveed'
Content Highlights: Actor Antony Varghese Pepe and team about their new movie `Daveed'
Published: 11 Feb 2025, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented