'സിനിമയിലും നാടകത്തിലും പയറ്റിത്തെളിഞ്ഞിട്ടുള്ള വര്‍ഷങ്ങളുടെ എക്‌സ്പീരിയന്‍സ് ഉള്ള മനുഷ്യനാണ് കുട്ടേട്ടന്‍ (വിജയരാഘവന്‍ ). അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത് ഒരു വലിയ പാഠമാണ്'- പറയുകയാണ് ദിലീഷ് പോത്തന്‍. ശരത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഔസേപ്പിന്റെ ഒസ്യത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു ദിലീഷ്.  കുട്ടേട്ടനെപ്പോലെയുള്ള അഭിനേതാക്കള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുമ്പോള്‍ നമുക്ക് കിട്ടുന്ന ഊര്‍ജം വളരെ വലുതാണ്, ഒരു താളത്തിലങ്ങ് നിന്നു കൊടുത്താല്‍ മതി നമ്മള്‍ തനിയേ അഭിനയിച്ചു പോകും'- ദിലീഷ് പോത്തന്‍ പറയുന്നു.

To advertise here,

'ചിത്രത്തിന്റെ സംവിധായകനായ ശരത് ഒരു ധാരണയോടെയാണ് ഈ സിനിമയുടെ പ്ലോട്ട് എന്നോട് പറയുന്നത്. ഓരോ കഥാപാത്രത്തെക്കുറിച്ചും അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. കഥയുടെ പകുതിക്ക് വച്ച് മൈക്കിള്‍ എന്ന എന്റെ കഥാപാത്രം കടന്നു പോകുന്ന ഇമോഷനുകളുടെ ഒരു ഗ്രാഫ് അത് ഏറെ ആകര്‍ഷിച്ചു. മികച്ച കുറേ ആര്‍ടിസ്റ്റുകള്‍ സിനിമയുടെ ഭാഗമാവുന്നുണ്ട്. കുട്ടേട്ടന് പുറമേ ഷാജോണ്‍, ലെന, ജോജി, കനി, ഹേമന്ത് , സെറിന്‍ തുടങ്ങിയ താരങ്ങള്‍ സിനിമയുടെ പിന്‍ബലമാണ്'

'പിന്നെ നമ്മളവതരിപ്പിക്കുന്ന ഒരു പ്രോഡക്ടിന് മാര്‍ക്കറ്റിലുള്ള ഒരു വാല്യൂ വളരെ പ്രധാനമാണ് ഏതൊരു സിനിമയ്ക്കും. തീയേറ്ററില്‍ വര്‍ക്ക് ആവാത്ത സിനിമ ഒരു വേദന തന്നെയാണ്. ഓടിടിയിലും മറ്റും വരുമ്പോള്‍ സിനിമ എന്ന നിലയില്‍ അതിന്റെ ധര്‍മം അത് ചെയ്യുന്നുണ്ടെങ്കിലും തീയേറ്ററില്‍ അനക്കം ഉണ്ടാക്കിയാല്‍ തന്നെയേ അത് ഗുണകരമാവൂ. പിന്നീട് അഭിപ്രായം കേള്‍ക്കുമ്പോള്‍ ഒരു ആശ്വാസം തോന്നിയേക്കാം എന്നേയുള്ളൂ'- ദിലീഷ് പോത്തന്‍ പറയുന്നു 

Inshort | Dileesh Pothan praises Vijayaraghavan’s acting brilliance in Ouseppinte Osyath