മഞ്ജു വാര്യരുടെ നായകനായി അഭിനയിക്കാന്‍ സാധിച്ചതില്‍ തനിക്കേറെ അഭിമാനമുണ്ടെന്ന് നടന്‍ ജയസൂര്യ. 'മഞ്ജു വാര്യര്‍ നായികയായ 'പത്രം' എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന ആളാണ് ഞാന്‍. അന്ന് ദൂരെനിന്ന് മഞ്ജുവിനെ കാണാനുള്ള ഭാഗ്യമുണ്ടായി. ആ എനിക്ക് ഇന്ന് മഞ്ജു വാര്യരുടെ കൂടെ അഭിനയിച്ചു എന്നത് സ്വപ്നതുല്യമായ കാര്യമാണ്' - ജയസൂര്യ പറഞ്ഞു.

To advertise here,

ഇരുവരും ഒന്നിക്കുന്ന 'മേരീ ആവാസ് സുനോ' എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് പരിപാടിയിലായിരുന്നു ജയസൂര്യ ഇക്കാര്യം പറഞ്ഞത്. നടനെന്ന നിലയില്‍ ജയസൂര്യയുടെ വളര്‍ച്ച തന്നെ അത്ഭുതപ്പെടുത്തിയെന്നും അതിലേറെ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.