കോയമ്പത്തൂർ: ഇ-പാസ് സംവിധാനം ഏർപ്പെടുത്തിയശേഷം വാൽപ്പാറയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ ഗണ്യമായ കുറവുവന്നതായി വ്യാപാരികൾ. നവംബർ ഒന്നുമുതലാണ് ഇ-പാസ് ഏർപ്പെടുത്തിയത്. ദിവസം 1,500 വാഹനങ്ങൾക്കാണ് അനുമതി നൽകിയത്. എന്നാൽ, ആഴ്ച അവസാനംപോലും ഇത്രയും വാഹനങ്ങൾ വരുന്നില്ലെന്ന് പറയുന്നു.
ഊട്ടി, കൊടൈക്കനാൽ എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നടപ്പാക്കിയ ശേഷമാണ് ഇ -പാസ് സംവിധാനം വാൽപ്പാറയിൽ കൊണ്ടുവന്നത്. ഊട്ടി, കൊടൈക്കനാൽ ഭാഗങ്ങളിൽ ഇ-പാസിനെതിരേ വൻ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന്, സംസ്ഥാന സർക്കാർ ഇടപെട്ട് കൂടുതൽ വാഹനങ്ങൾവരാൻ അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വാൽപ്പാറയിലും ഇ-പാസ് കൊണ്ടുവരാൻ ഹൈക്കോടതി ഉത്തരവിട്ടത്.
മിക്ക തേയിലത്തോട്ടങ്ങളും അടച്ചിടുകയും വന്യജീവിശല്യം വ്യാപകമാവുകയും ചെയ്തതോടെ വാൽപ്പാറയിൽനിന്ന് അടുത്തകാലത്തായി ആളുകൾ താമസംമാറ്റുന്നത് കൂടിയിട്ടുണ്ട്. വിനോദസഞ്ചാരം മാത്രമാണ് ഇവിടത്തെ പ്രധാന ജീവനോപാധി. സഞ്ചാരികളെ ലക്ഷ്യമിട്ട് നിരവധി കോട്ടേജുകളും ഹോംസ്റ്റേകളും അടുത്തകാലത്തായി തുടങ്ങിയിരുന്നു. വാൽപ്പാറ ചുരവും മലക്കപ്പാറ-അതിരപ്പിള്ളി വനപാതയും കാണാൻ നൂറുകണക്കിനുപേർ എത്തിയിരുന്നു.
സഞ്ചാരികളെ ആശ്രയിച്ച് നിരവധി കടകൾ, ഹോട്ടലുകൾ, താമസകേന്ദ്രങ്ങൾ, ഓട്ടോ-ടാക്സി വാഹനങ്ങൾ എന്നിവയുമുണ്ട്. എന്നാൽ, ഇ-പാസ് ഏർപ്പെടുത്തിയതോടെ പലരും വരാൻ മടിക്കയാണ്. ഇതോടെ സഞ്ചാരികളെ ആശ്രയിച്ചുകഴിഞ്ഞിരുന്ന വ്യാപാരസ്ഥാപനങ്ങളിൽ കച്ചവടം കുറഞ്ഞു. ലോഡ്‌ജുകൾ, കോട്ടേജുകൾ എന്നിവിടങ്ങളിൽ മുറിയെടുക്കാനും ആളില്ലാതായി. പല സ്ഥാപനങ്ങളും അടച്ചുപൂട്ടാനും ഒരുങ്ങുന്നു.
വാൽപ്പാറ ചുരംറോഡിൽ ടോപ് സ്ലിപ്പിലാണ് വനംവകുപ്പ് ഇ-പാസ് നൽകുന്നത്. പാസി ല്ലാത്ത ടൂറിസ്റ്റ് വണ്ടികൾ കടത്തിവിടില്ല. അതിരപ്പിള്ളി ഭാഗത്തുനിന്ന് വരുമ്പോൾ മലക്കപ്പാറയിലും ഇ-പാസ് നൽകും.
Content Highlights: Introduction of mandatory e-pass for vehicles entering Valparai., Significant decline in tourist footfall affecting local businesses., Economic impact on hotels, homestays, and small traders., Comparison with e-pass systems in Ooty and Kodaikanal., High Court directive behind the implementation of the pass system.
Published: 16 Mar 2026, 03:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented