കൊല്ലം: അമൃത് ഭാരത് എക്സ്പ്രസിലെ യാത്രാനുഭവം പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലുവയിൽനിന്ന് കൊല്ലത്തേക്കായിരുന്നു യാത്ര. ‘ബജറ്റ് പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കൊല്ലത്തേക്ക് തിരിക്കുമ്പോൾ, റെയിൽവേയുടെ ഈ പുത്തൻ വേഗവും സൗകര്യവും നേരിട്ട് അനുഭവിക്കുകയാണ്.

To advertise here,

സാധാരണക്കാർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്തതാണ് അമൃത് ഭാരത് തീവണ്ടി. ആധുനികതയും സാധാരണക്കാർക്ക് പ്രാപ്യമായ നിരക്കും ഒത്തുചേരുന്ന ഈ മാറ്റം റെയിൽവേ വികസനത്തിൽ ഒരു നാഴികക്കല്ലാണ്.

യാത്ര സുഖകരമാണ്, ഒപ്പം വികസനത്തിന്റെ പുതിയ വേഗതയും! വികസനത്തിന്റെ പാതയിൽ, നമ്മൾ ഒരുമിച്ച്‘, അദ്ദേഹം സാമൂഹികമാധ്യമത്തിൽ കുറിച്ചു. സഹയാത്രികരുമായുള്ള ഫോട്ടോകളും മന്ത്രി പങ്കുവെച്ചു.