നിരവധി സഞ്ചാരികൾ പങ്കെടുക്കുന്ന കൈലാസ് മാനസരോവർ യാത്ര ഈ വർഷം നടത്തില്ല. കോവിഡ് 19 വ്യാപനത്തെത്തുടർന്നാണ് യാത്ര ഒഴിവാക്കുന്നതെന്ന് സിക്കിം ടൂറിസം മന്ത്രി ബി.എസ് പന്ത് അറിയിച്ചു.

To advertise here,

എല്ലാ വർഷവും ജൂൺ മാസത്തിലാണ് യാത്ര സംഘടിപ്പിക്കാറുള്ളത്. സിക്കിമിലെ നാഥുല പാസ് വഴിയും ഉത്തരാഖണ്ഡിലെ ലിപുലെഖ് പാസ് വഴിയുമാണ് സാധാരണയായി യാത്ര നടത്തി വരാറുള്ളത്. സെപ്റ്റംബർ വരെയാണ് സഞ്ചാരികൾ സാധാരണയായി യാത്ര നടത്താറ്.

യാത്ര നിരോധിക്കുന്നതോടെ സിക്കിമിന് കനത്ത സാമ്പത്തിക നഷ്ടമാണ് വരാനിരിക്കുന്നത്. ഏകദേശം 10 കോടിയോളം രൂപ നഷ്ടം വരുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു.

Content Highlights: Sikkim not to host Kailash Mansarovar Yatra, Sikkim Tourism, Covid 19