പയ്യന്നൂർ: റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്കായി റെയിൽവേ ഒരു കൗണ്ടർ ഡിജിറ്റലാക്കുന്നു. ഒന്നിലധികം അൺ റിസർവ്ഡ് കൗണ്ടറുകളുള്ള സ്റ്റേഷനുകളിലാണ് ഈ മാറ്റം. ഇവിടെ പണം സ്വീകരിക്കില്ല. ഇടപാടുകൾ പൂർണമായും ഡിജിറ്റലാണ്. ’ഡിജിറ്റലാകൂ, സ്മാർട്ടാകൂ’, ’കാഷ് വേണ്ട, ബുദ്ധിമുട്ടില്ല’ ഉൾപ്പെടെയുള്ള പോസ്റ്ററുകളും പതിക്കും. സ്റ്റേഷൻ കൗണ്ടറിലെ ടിക്കറ്റ് ഇടപാടുകൾ പൂർണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം.
നിലവിൽ കൗണ്ടർ വഴിയുള്ള ടിക്കറ്റിൽ പണം നൽകുന്നത് ഭൂരിഭാഗവും മുതിർന്ന പൗരൻമാരാണ്. ഡിജിറ്റലായി ടിക്കറ്റെടുക്കാൻ നിർദേശിച്ച് മുതിർന്ന പൗരൻമാർക്കുവേണ്ടി റെയിൽവേ പോസ്റ്റർ ഇറക്കിയിരുന്നു.
ഭൂരിഭാഗം റെയിൽവേ കൗണ്ടറുകളിലും ക്യൂ.ആർ. കോഡ് സ്കാൻ, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് അടക്കമുള്ള ഡിജിറ്റൽ രീതി വന്നുകഴിഞ്ഞു.
ചെറിയ സ്റ്റേഷനുകളിൽ നിലവിൽ ഒരു കൗണ്ടർ മാത്രമാണുള്ളത്. ഇന്റഗ്രേറ്റഡ് അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം (ഐ.യു.ടി.എസ്.) കൗണ്ടർ എന്നാണ് പേര്. നിശ്ചിതസമയങ്ങളിൽ റിസർവേഷൻ കൗണ്ടറായി പ്രവർത്തിക്കും. അതുകഴിഞ്ഞാൽ സാധാരണ ടിക്കറ്റ് നൽകും.
കൗണ്ടറുകൾക്ക് പൂട്ടുവീഴും
ഇടപാടുകൾ പൂർണമായും ഡിജിറ്റലാകുമ്പോൾ സാധാരണ ടിക്കറ്റ് നൽകുന്ന റെയിൽവേ കൗണ്ടറുകൾ പൂട്ടും. കൗണ്ടറിലെ സ്വന്തം ജീവനക്കാരെ റെയിൽവേ പിൻവലിച്ച് മറ്റുവിഭാഗങ്ങളിൽ വിന്യസിക്കും.
നിലവിൽ അൺ റിസർവ്ഡ് ടിക്കറ്റ് നൽകാൻ സ്റ്റേഷനുകളിൽ മൊബൈൽ യു.ടി.എസ്. (എം-യു.ടി.എസ്.) സഹായകിനെ നിയമിച്ചുതുടങ്ങി. നിലവിൽ റെയിൽവേ സ്റ്റേഷനകത്തും പുറത്തും സ്വകാര്യ ഏജൻസികൾ സാധാരണ ടിക്കറ്റ് നൽകുന്നുണ്ട്.
Content Highlights: Transition to 100% cashless digital transactions at unreserved railway counters., Deployment of QR codes and card-based payment systems for faster ticketing., Phased reduction of physical counter staff as digital adoption increases., Promotion of M-UTS mobile applications for passenger convenience.
Published: 12 Apr 2026, 07:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented