ഭുവനേശ്വര്‍: ക്ഷേത്രത്തിന്റെ 75 മീറ്റര്‍ ചുറ്റളവില്‍നിന്ന് ച്ചവടസ്ഥാപനങ്ങളെയും താമസക്കാരെയും ഒഴിപ്പിച്ച് പൗരാണിമായ കലിംഗ കലാവിരുതില്‍ നവീകരിച്ച ചരിത്ര പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ മാറിയ മുഖച്ഛായ കാണാന്‍ വിശ്വാസികളുടെയും സഞ്ചാരികളുടെയും ഒഴുക്ക്. ഇടുങ്ങിയ വഴികളിലൂടെ, വഴിവാണിഭക്കാരുടെ തിക്കുംതിരക്കും മറികടന്ന് ഒരുകിലാമീറ്ററാളം നടന്നാണ് നേരത്തെ ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നതെങ്കില്‍ ഇപ്പാള്‍ വിശാലമായ വീഥിയിലൂടെ ഒരേ സമയം ആയിരങ്ങള്‍ക്ക് ദർശനസൗര്യമൊരുക്കിയിരിക്കുകയാണ്. 800 കോടി രൂപ മുടക്കി സ്വപ്ന പദ്ധതിയായി ഒഡീഷ സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം 17 ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് നിര്‍വ്വഹിക്കും. 

To advertise here,

അഞ്ച് ഏക്കറില്‍നിന്ന് 26 ഏക്കറിലേക്ക്

ലക്ഷണക്കിന് ഭക്തര്‍ രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന ക്ഷേത്രം നേരത്തെ പരിമിതമായ അഞ്ച് ഏക്കറിലാണ് സ്ഥിതി ചെയ്തതെങ്കില്‍ ഇപ്പാള്‍ ഭൂവിസ്തൃതി 26 ഏക്കറായി ഉയര്‍ത്തിയാണ് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കിയതെന്ന് പ്രാജക്ടിന്റെ നോഡൽ ഓഫീസറായ പുരി കളക്ടര്‍ സമ്രത് വര്‍മ്മ പറയുന്നു.  രാജ്യത്തെ ഏറ്റവും കൂടിയ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് നഷ്ടപരിഹാര തുക നല്‍കിയാണ് ക്ഷേത്ര പരിസരത്തെ സ്വകാര്യവ്യക്തികളുടെ കൈവശമുള്ള ആറേക്കറാളം ഭൂമി ഒഴിപ്പിച്ചത്. 680 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിക്കേണ്ടിവന്നത്. നാന്നൂറിലേറെ കച്ചവടക്കാരെയും, പുറമെ ക്ഷേത്രത്തിന്റെയും സര്‍ക്കാരിന്റെയും കൈവശമുള്ള ഭൂമി കൂടി ചേര്‍ത്ത് ഒരു മാസം ടൊണ്ട് ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കാനായി. ക്ഷേത്രനവീകരണത്തിന് ആകെ ചെലവായത് 300 കോടിയാണെങ്കില്‍ ഭൂമി ഏറ്റെടുക്കലിനും കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്നതിനുമായി ചെലവഴിച്ചത് 500 കോടി രൂപയാണ്.

പരിക്രമ പദ്ധതി അഞ്ച് വര്‍ഷത്തില്‍

മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍, ഭൂമി ഏറ്റെടുക്കല്‍, മള്‍ട്ടി ലെവല്‍ കാര്‍പ്പാര്‍ക്കിങ്ങ്, 5000 പേര്‍ക്ക് ക്യുവില്‍നില്‍ക്കാനും വിശ്രമിക്കാനും കഴിയുന്ന എയര്‍കണ്ടീഷന്‍ ചെയ്ത വിശ്രമകേന്ദ്രം, കുടിവെള്ള വിതരണ ക്ഷേന്ദ്രം, സീനിയര്‍ സിറ്റിസണ്‍സിന് ഇരിപ്പിട സൗകര്യത്താടെയുള്ള പ്രത്യേക സൗകര്യം തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ 75 മീറ്റര്‍ ചുറ്റളവില്‍ പ്രദക്ഷിണ വഴി, ഇതില്‍ ഏഴ് മീറ്റര്‍ സവിശേഷമായ ഗ്രീന്‍ ബഫര്‍ സോണ്‍ ആണ്. പത്ത് മീറ്റര്‍ വഴി പൂര്‍ണമായും ആഘാഷ വരവ് നടന്നുപോവുന്നതിനു വേണ്ടി മാത്രമാണ്. സര്‍വീസ് വാഹനങ്ങള്‍ക്കും അറ്റകുറ്റപണികൾക്കായി വരുന്നവര്‍ക്കും നടന്നുപോവുന്നതിനു മാത്രമായി അഞ്ച് മീറ്റര്‍ സര്‍വീസ് ലെയിൻ, ഏഴ് മീറ്ററില്‍ ഇരുവശത്തും മരങ്ങളുള്ള നടപാത തുടങ്ങിയ രീതിയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. മൂവായിരത്താളം കാറുകള്‍ നിര്‍ത്താന്‍ കഴിയുന്നതാണ് നാല് നിലളിലായി നിര്‍മ്മിച്ചിട്ടുള്ള മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങ് കോംപ്ലക്സ്. 

ക്ഷേത്ര പരിസരത്തുനിന്ന് കുടിയൊഴിപ്പിച്ച കച്ചവടക്കാര്‍ക്ക് മിച്ച നഷ്ടപരിഹാരം നല്‍കിയതിനുപുറമേ എയര്‍കണ്ടീഷന്‍ ചെയ്ത സെന്‍ട്രല്‍ മാര്‍ക്കറ്റ് ഹാള്‍ നിര്‍മ്മിച്ച് അവിടെ മുന്നൂറിലേറെ കച്ചവടക്കാര്‍ക്ക് കടകള്‍ അനുവദിച്ചുനല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിലെ 19 മഠങ്ങളുമായി സഹകരിച്ച് അവരുടെ കൂടി അഭിപ്രായം സമന്വയിപ്പിച്ച് ക്ഷേത്രത്തിലെ പരമ്പരാഗതമായ രീതികളെ അതേ നിലയില്‍ നിലനിര്‍ത്തിയാണ് മുഴുവന്‍ നവീകരണ പ്രവര്‍ത്തനവും നടത്തിയത്. ക്ഷേത്രവും പരിസരവും വിശാലമായ കുളം, പുതുതായി നിര്‍മ്മിച്ച വ്യാപാര, വാണിജ്യ സമുച്ഛയം, കാര്‍ പാര്‍ക്കിങ്ങ് കോംപ്ലക്സ്, ക്ഷേത്രത്തിനും ചുറ്റുമുള്ള വിശാലമായ നടപ്പാത തുടങ്ങിയവയെല്ലാം ഒഡീഷയിലെ തന്നെ പ്രത്യേക തരം പരമ്പരാഗതമായ കല്ലുകൊണ്ടാണ് നിര്‍മ്മിച്ചത്. ക്ഷേത്ര നവീകരണം തങ്ങളുടെ കൂടി പൂര്‍ണ സമ്മതത്താടെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും ഇത്രയും വലിയ പദ്ധതി നടപ്പാക്കിയതില്‍ ക്ഷേത്ര കമ്മിറ്റിക്ക് ചാരിതാര്‍ത്ഥ്യമുണ്ടെന്നും പുരി എമ്മാര്‍ മഠത്തിലെ രാമാനുജ ആചാര്യന്‍ പറഞ്ഞു.

വിമാനത്താവളം പണി പുരാഗമിക്കുന്നു

മാറിയ സാഹചര്യത്തില്‍ പുരിയില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് പുരിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളം ഉടനെ യാഥാര്‍ത്ഥ്യമാവുമെന്ന് കളക്ടര്‍ വ്യക്തമാക്കി. ഇതിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരാഗമിക്കുകയാണ്. അതുപോലെ ഭുവനേശ്വര്‍ ദേശീയപാതയില്‍നിന്ന് പുരി നഗരത്തില്‍ പ്രവേശിക്കാതെ ക്ഷേത്ര പരിസരത്ത് എത്തിച്ചേരാവുന്ന പ്രത്യേക എലിവേറ്റഡ് പാതയുടെ നിര്‍മ്മാണവും താമസിയാതെ പുര്‍ത്തിയാവും. 

ഇതാടെ പുരി ദര്‍ശനം തീര്‍ത്തും സുഗമമായി നടത്താന്‍ കഴിയുന്ന സാഹചര്യമാണ് ഒഡീഷ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 17 ന് നടക്കുന്ന ഉദ്ഘാടനം മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് നിര്‍വ്വഹിക്കുന്നതാടൊപ്പം , സംസ്ഥാനത്തെ പുരാതനമായ ആരാധനാലയങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന്റെ 20,000 കോടി രൂപയുടെ പദ്ധതിക്ക് കൂടി അന്ന് തുടക്കം കുറിക്കും. പുരി ക്ഷേത്ര മാനേജിങ്ങ് കമ്മിറ്റി തലവനായ പുരി മഹാരാജ ആചാരപ്രാരമുള്ള കര്‍മ്മങ്ങള്‍ നടത്തിയാണ് തുടക്കം കുറിക്കുക.