ട്ടപ്പന കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്ന് സംഘടിപ്പിച്ച മൂന്ന് 'നെഫര്‍ടിറ്റി' ഉല്ലാസയാത്രകള്‍ക്ക് സീറ്റ് ലഭിക്കാത്തവര്‍ക്കായി നാലാംഘട്ട യാത്ര ഫെബ്രുവരി ഒന്നിന് സംഘടിപ്പിക്കും. ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ആഡംബര കപ്പലായ 'നെഫര്‍ടിറ്റി'യില്‍ അഞ്ച് മണിക്കൂര്‍ ചെലവഴിക്കാന്‍ കഴിയുന്ന രീതിയിലാണ് ഉല്ലാസയാത്ര നടത്തുന്നത്.

To advertise here,

 നക്ഷത്ര ഹോട്ടലുകളോടു കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഈജിപ്ഷ്യന്‍ രാജ്ഞിയുടെ പേരുള്ള ഈ കപ്പലിലുളളത്. ഈജിപ്ഷ്യന്‍ ഐതിഹ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന കപ്പല്‍ പൂര്‍ണമായി ശീതീകരിച്ചതാണ്. 

48.5 മീറ്റര്‍ നീളവും 14.5 മീറ്റര്‍ വീതിയും മൂന്നുനിലകളുമുള്ള കപ്പലാണ് നെഫര്‍ടിറ്റി. സംഗീതം, നൃത്തം, വിവിധ വിനോദങ്ങളും ഭക്ഷണവും കപ്പലില്‍ ഒരുക്കും. ടൂര്‍ പാക്കേജിന് ഒരാള്‍ക്ക് 3250 രൂപയാണ് നിരക്ക്. 

അഞ്ചുമണിക്കൂര്‍ 'നെഫര്‍ടിറ്റി'യില്‍ അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാം. തത്സമയ സംഗീതവും നൃത്തവും. സസ്യാഹാരികള്‍ക്കും അല്ലാത്തവര്‍ക്കുമായ 'സെപ്ഷ്യല്‍ അണ്‍ലിമിറ്റഡ് ബുഫെ ഡിന്നര്‍, വെല്‍ക്കം ഡ്രിങ്ക്, ചായ/കോഫി, ലഘുഭക്ഷണം തുടങ്ങിയവയൊക്കെയുണ്ടാകും. 

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് 'നെഫര്‍ടിറ്റി' പ്രവര്‍ത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയ കപ്പലിലുണ്ട്. അഞ്ചുമുതല്‍ 10വരെ പ്രായമുള്ള കുട്ടികള്‍ക്ക് 1460 രൂപ മതിയാകും. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. ഫോണ്‍: 8848645150.