
കൂത്താട്ടുകുളം: കിഴക്കൻ മേഖലയിൽ ആദ്യമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം പരിപാടിക്ക് തുടക്കമിട്ട കൂത്താട്ടുകുളത്തെ ആനവണ്ടി സവാരി മൂന്നുവർഷം പൂർത്തിയാക്കി.
2022 ഏപ്രിൽ 10-ന് അഞ്ചുരുളിയിലേക്കുള്ള ആദ്യ വിനോദയാത്രയ്ക്ക് അഡ്വ. അനൂപ് ജേക്കബ് എംഎൽഎയാണ് പച്ചക്കൊടി വീശിയത്. 2025 ഏപ്രിൽ 10-ന് മൂന്നുവർഷം പൂർത്തിയാക്കുമ്പോൾ 337 യാത്രകളിലായി 15,000 പേരാണ് കൂത്താട്ടുകുളത്തുനിന്നുള്ള ആനവണ്ടി സവാരി നടത്തിയത്. മധ്യവേനലവധിക്കാലത്തെ യാത്രകൾക്ക് നൂറുകണക്കിനാളുകളാണ് ക്യൂവിലുള്ളത്.
നാലാംവർഷത്തിലേക്ക് കടക്കുമ്പോൾ ആഘോഷത്തിനായി വിവിധ ട്രിപ്പുകൾ പ്ലാൻ ചെയ്തിട്ടുണ്ട്. വിഷു-ഈസ്റ്റർ ആഘോഷത്തിനായി ഏപ്രിൽ 25-ന് കപ്പൽയാത്രയും ക്രമീകരിച്ചിട്ടുണ്ട്. ഏപ്രിൽ 17, 18, 27 തീയതികളിൽ മലയാറ്റൂർ കുരിശുമലയാത്രയും മേയ് മാസത്തിൽ ആറ്റുകാൽ-ആഴിമല, കൊട്ടിയൂർ തീർഥാടന യാത്രകളും ക്രമീകരിച്ചിട്ടുണ്ട്.
മേയ് രണ്ടിന് വയനാട് യാത്ര, മലമ്പുഴ, ചതുരംഗപ്പാറ, മാമലകണ്ടം, മലക്കപ്പാറ, വട്ടവട, രാമക്കൽമേട്, മറയൂർ, കോവളം, ഇല്ലിക്കകല്ല്, ഇലവീഴാപൂഞ്ചിറ, ഗവി, സൈലന്റ്‌വാലി, പൊന്മുടി, നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കും, കൂടാതെ ഹൗസ് ബോട്ട് ടൂറിസം, സീ അഷ്‌ടമുടി എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
എടിഒ എ.ടി. ഷിബു, കൺട്രോളിങ് ഇൻസ്പെക്ടർ കെ.ആർ. രോഹിണി, ജില്ലാ കോഡിനേറ്റർ പ്രശാന്ത് വേലിക്കകം, യൂണിറ്റ് കോഡിനേറ്റർ സി.എസ്. രാജീവ് കുമാർ, അസിസ്റ്റന്റ് കോഡിനേറ്റർമാരായ കെ. സുജിത്, നിഷു സോമൻ എന്നിവരാണ് ഇപ്പോൾ ബജറ്റ് ടൂറിസത്തിന് കൂത്താട്ടുകുളത്ത് നേതൃത്വം നൽകുന്നത്. ഫോൺ: 94974 15696, 94978 83291.
Content Highlights: Koothattukulam`s budget tourism initiative celebrates 3 years
Published: 11 Apr 2025, 07:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented