
മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാദൗത്യത്തിലൂടെ പ്രശസ്തമായിരിക്കുകയാണ് പാലക്കാട് ജില്ലയിലെ ചേറാട് ഗ്രാമം. ദൂരെനിന്ന് നോക്കുമ്പോൾ മുകൾഭാഗം കൂർത്ത് നിൽക്കുന്നതുകൊണ്ടാണ് മലയ്ക്ക് കൂർമ്പാച്ചി എന്ന് പേരുവന്നത്. അത് ലോപിച്ചാണ് കൂമ്പാച്ചിയായത്.
പണ്ട് നേപ്പാളായ ചരിത്രം കൂടിയുണ്ട് ചേറാട് ഗ്രാമത്തിന്. കൂർമ്പാച്ചിമലയുടെ അടിവാരത്താണ് യോദ്ധാ സിനിമയിലെ ചില നേപ്പാള്‍ രംഗങ്ങൾ ചിത്രീകരിച്ചത്.
1990 ലാണ് മോഹന്‍ലാലിനെ നായകനാക്കി സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ പുറത്തിറങ്ങിയത്. യോദ്ധയിലെ ഒട്ടുമിക്ക രംഗങ്ങളും നേപ്പാളില്‍ തന്നെയാണ് ചിത്രീകരിച്ചതെങ്കിലും നേപ്പാളി ബാലന്റെ കഥാപാത്രം വെള്ളത്തിലേക്ക് ചാടുന്നതും മോഹന്‍ലാല്‍ ആയോധന പരിശീലനം നടത്തുന്നതുമാണ് ഇവിടെ ചിത്രീകരിച്ചത്.
കൂടാതെ വാമല കയറ്റം എന്ന ഒരു യാത്ര ഇവിടെ നടത്താറുണ്ട്. മലയുടെ മുകളിലെ ക്ഷേത്രത്തിലേക്ക് എല്ലാ വർഷവും നാട്ടുകാർ കയറുന്ന ചടങ്ങാണിത്. തുലാമാസത്തിലെ അമാവാസി കഴിഞ്ഞ് പിറ്റേദിവസമാണിത് നടക്കാറ്. അകത്തേത്തല രാജവംശം അതിർത്തി നിർണയിക്കാൻ വേണ്ടി മുകളിലേക്ക് പോകും. ഏറ്റവും മുകളിൽ വെള്ളപ്പട്ട് നാട്ടി തിരിച്ചുവരും. പിന്നീട് അത് ഒരാചാരമായി വിശ്വാസത്തിന്റെ ഭാഗമായി മാറിയെന്ന് പ്രദേശവാസി പറഞ്ഞു.
പൂജാ സാധനങ്ങളുമായാണ് പോവുക. അവിടെയുള്ള മുനിയറയ്ക്കടുത്ത് പൂജകളെല്ലാം ചെയ്ത് വീണ്ടും മുകളിലേക്ക് പോയി പട്ട് സ്ഥാപിച്ച് തിരിച്ചിറങ്ങി വനദുർഗാ ഭഗവതി ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്ന് ദീപാരാധനയും പൂജയും നടത്തി മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വനവുമായി ഏറ്റവും ചേർന്നുകിടക്കുന്ന ഗ്രാമമായതിനാൽ വന്യമൃഗങ്ങളുടെ ശല്യവും ഇവിടെയുണ്ട്. അതിൽത്തന്നെ ആനയുടെ ശല്യമാണ് ഏറ്റവും കൂടുതൽ. ഒരുമാസത്തോളമായി പുലി ഭീതിയും ഗ്രാമത്തിലുണ്ട്. അകത്തേത്തറ പഞ്ചായത്തിലും മലമ്പുഴ പഞ്ചായത്തിലുമെല്ലാം നാട്ടിലേക്കിറങ്ങി പുലി പ്രസവിക്കുന്ന സാഹചര്യവുമുണ്ട്. കരടികളും ഈ ഗ്രാമത്തെ ഭീതിയിലാക്കുന്നുണ്ട്.
Content Highlights: koormbachimala, yodha malayalam movie, babu rescue operation palakkad, travel news malayalam
Published: 10 Feb 2022, 12:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented