ന്യൂഡൽഹി: ഒരു തീവണ്ടിയിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ഓപ്പണായി ഇനി ആദ്യ 15 മിനിറ്റുസമയം ബുക്കിങ് ചെയ്യാനാവുക ആധാർ ബന്ധിപ്പിച്ച ഐആർസിടിസി അക്കൗണ്ടുകൾക്കുമാത്രം.
സാധാരണക്കാർക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കാനും തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് തീരുമാനം. ഈ സൗകര്യം ഒക്ടോബർ ഒന്നിന് നിലവിൽവരും. ഇപ്പോൾ തത്കാൽ ബുക്കിങ്ങിൽ മാത്രമാണ് ഈ രീതിയുള്ളത്. ആഘോഷക്കാലത്തുംമറ്റും ദിവസങ്ങൾക്കുമുൻപ് ബുക്കിങ് തുടങ്ങുന്ന സമയത്തുതന്നെ ടിക്കറ്റ് തീരാറുണ്ട്. ഇതിൽ കൃത്രിമംകാണിക്കുന്നതുതടയലാണ് ലക്ഷ്യം.
അതേസമയം, റെയിൽവേയുടെ കംപ്യൂട്ടറൈസ്ഡ് പിആർഎസ് കൗണ്ടറുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയക്രമത്തിൽ മാറ്റമില്ല. അംഗീകൃത ബുക്കിങ് ഏജന്റുമാർക്ക് പുതിയ ടിക്കറ്റ് ബുക്കിങ് തുടങ്ങുന്ന ദിവസത്തെ ആദ്യ 10 മിനിറ്റിലെ നിയന്ത്രണം തുടരുമെന്നും ഐആർസിടിസി വ്യക്തമാക്കി.
Content Highlights: Aadhaar-linked IRCTC accounts get exclusive 15-minute booking window
Published: 16 Sept 2025, 07:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented