വിദേശയാത്ര എന്നാൽ എപ്പോഴും നിങ്ങളുടെ സമ്പാദ്യം കാലിയാക്കുക എന്നല്ല അർഥമാക്കുന്നത്. ഇന്ത്യൻ രൂപയ്ക്ക് കൂടുതൽ മൂല്യമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ, കുറഞ്ഞ ചെലവിൽ ദ്വീപ് യാത്രകൾ മുതൽ പുരാതന സ്ഥലങ്ങളിൽ വരെ നിങ്ങൾക്ക് കൂടുതൽ അനുഭവങ്ങൾ ആസ്വദിക്കാനാകും.
ആസൂത്രണം ചെയ്യുന്നതിന് മുൻപ് എല്ലായ്പ്പോഴും ഏറ്റവും പുതിയ വിനിമയ നിരക്കുകൾ പരിശോധിക്കുക. മികച്ച ആസൂത്രണത്തിലൂടെ, നിങ്ങളുടെ പണം നിങ്ങൾ ചിന്തിക്കുന്നതിലും അപ്പുറം നിങ്ങളെ കൊണ്ടുപോകും.മനോഹരമായ നിരവധി രാജ്യങ്ങളിൽ ഇന്ത്യൻ രൂപയ്ക്ക് (INR) കൂടുതൽ മൂല്യമുണ്ട്.
തെക്കുകിഴക്കൻ ഏഷ്യ മുതൽ തെക്കേ അമേരിക്ക വരെ, ഈ രാജ്യങ്ങൾ ഇന്ത്യൻ യാത്രക്കാർക്ക് അധികം പണം ചെലവഴിക്കാതെ കൂടുതൽ ആഡംബരവും പ്രാദേശികമായ അനുഭവങ്ങളും കൂടുതൽ കാലം താമസിക്കാനുള്ള അവസരവും നൽകുന്നു. ഇന്ത്യൻ രൂപയ്ക്ക് കൂടുതൽ മൂല്യമുള്ള പത്ത് രാജ്യങ്ങളും അവയെ സന്ദർശിക്കാൻ യോഗ്യമാക്കുന്ന കാര്യങ്ങളും താഴെ നൽകുന്നു.
ഇന്ത്യൻ രൂപയ്ക്ക് കൂടുതൽ മൂല്യമുള്ള 10 രാജ്യങ്ങൾ ഇതാ:
1. വിയറ്റ്നാം (1 ഇന്ത്യൻ രൂപ = ഏകദേശം 296 VND)
ഇന്ത്യൻ യാത്രക്കാർക്ക് ഏറ്റവും ബഡ്ജറ്റ് ഫ്രണ്ട്ലിയായ രാജ്യങ്ങളിൽ ഒന്നാണ് വിയറ്റ്നാം. സപ്പയിലെ മനോഹരമായ നെൽവയലുകൾ മുതൽ ഹോയി ആനിലെ ആകർഷകമായ തെരുവുകളും ഹനോയിയിലെ തിരക്കേറിയ മാർക്കറ്റുകളും വരെ എല്ലാത്തിനും താങ്ങാനാവുന്ന വിലയാണുള്ളത്.
ഒരു വലിയ ബൗൾ 'ഫോ' (pho) കഴിക്കാൻ 150 രൂപയിൽ താഴെയേ ചെലവ് വരൂ. ഒരു ഇടത്തരം ഹോട്ടലിൽ ഒരു രാത്രി താമസിക്കാൻ 2,000 രൂപ വരെ കുറഞ്ഞ നിരക്കിൽ സാധിക്കും.
പ്രധാന അനുഭവം: ഹാ ലോങ് ബേയിലൂടെ ഒരു കപ്പൽ യാത്ര നടത്തുകയോ ഹോ ചി മിൻ സിറ്റിക്ക് സമീപമുള്ള കു ചി ടണലുകൾ സന്ദർശിക്കുകയോ ചെയ്യാം.
2. ഇന്തോനേഷ്യ (1 ഇന്ത്യൻ രൂപ = ഏകദേശം 190 IDR)
ബാലിയിലെ പ്രശസ്തമായ ബീച്ചുകൾക്കപ്പുറം, തനതായ സംസ്കാരവും പ്രകൃതി സൗന്ദര്യവുമുള്ള 17,000-ൽ അധികം ദ്വീപുകൾ ഇന്തോനേഷ്യയിലുണ്ട്. ഭക്ഷണം, താമസം, ഗതാഗതം എന്നിവയ്ക്ക് വളരെ കുറഞ്ഞ ചെലവായതിനാൽ ദീർഘകാല അവധിക്കാലത്തിന് ഇത് വളരെ അനുയോജ്യമാണ്.
പ്രധാന അനുഭവം: ബോറോബുദൂർ, പ്രംബനൻ പോലുള്ള പുരാതന ക്ഷേത്രങ്ങൾക്കായി യോഗ്യകർത്ത സന്ദർശിക്കുക. അല്ലെങ്കിൽ സംസ്കാരവും ശാന്തതയും ഒത്തുചേരുന്ന ബാലിയിലെ ഉബുദിൽ വിശ്രമിക്കുക.
3. നേപ്പാൾ (1 ഇന്ത്യൻ രൂപ = ഏകദേശം 1.6 NPR)
നമ്മുടെ അയൽരാജ്യമായ നേപ്പാളിളിൽ രൂപയുടെ ഉയർന്ന മൂല്യം കാരണം നിങ്ങൾക്ക് ന്യായമായ വിലയിൽ ട്രെക്കിങ്ങും പ്രാദേശിക വിഭവങ്ങളും ആസ്വദിക്കാം.
പ്രധാന അനുഭവം: എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്ക് നടത്തുക. അല്ലെങ്കിൽ പൊഖാറയിലെ ശാന്തമായ തടാകങ്ങൾക്ക് മുകളിലൂടെ പാരാഗ്ലൈഡിങ് ചെയ്യുക.
4. ശ്രീലങ്ക (1 ഇന്ത്യൻ രൂപ = ഏകദേശം 3.8 LKR)
ഒരു ചെറിയ വിമാനയാത്രയുടെ ദൂരമേയുള്ളൂവെങ്കിലും ശ്രീലങ്ക മറ്റൊരു ലോകമായി അനുഭവപ്പെടും. സമൃദ്ധമായ തേയിലത്തോട്ടങ്ങളും കടൽത്തീരങ്ങളും പുരാതന നഗരങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ശ്രീലങ്കൻ രൂപയേക്കാൾ ഇന്ത്യൻ രൂപയ്ക്ക് മൂല്യം കൂടുതലായതിനാൽ അധികം പണം ചെലവാക്കാതെ നിങ്ങൾക്ക് ആഡംബരപൂർണമായ ഒരു ബീച്ച് അവധിക്കാലം ആസ്വദിക്കാം.
പ്രധാന അനുഭവം: ലോകത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ യാത്ര എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാൻഡിയിൽ നിന്ന് എല്ലയിലേക്കുള്ള മനോഹരമായ ട്രെയിൻ യാത്ര ചെയ്യുക.
5. കംബോഡിയ (1 ഇന്ത്യൻ രൂപ = ഏകദേശം 49 KHR)
കുറഞ്ഞ ചെലവും സമ്പന്നമായ ചരിത്രവും, സംസ്കാരത്തെ സ്നേഹിക്കുന്നവർക്ക് കംബോഡിയയെ സ്വപ്നഭൂമിയാക്കുന്നു. അങ്കോർ വാട്ട് ക്ഷേത്രസമുച്ചയം ഒരു പ്രധാന ആകർഷണമാണ്. അതുപോലെതന്നെ ഇവിടുത്തെ ബീച്ചുകളും ഭക്ഷണ മാർക്കറ്റുകളും.
പ്രധാന അനുഭവം: അങ്കോർ വാട്ടിന് മുകളിലൂടെയുള്ള സൂര്യോദയം കാണുക.
6. മ്യാൻമർ (1 ഇന്ത്യൻ രൂപ = ഏകദേശം 25 MMK)
മ്യാൻമറിന്റെ നിഗൂഢമായ സൗന്ദര്യവും സൗഹൃദപരമായ നാട്ടുകാരും ഇതിനെ ഒരു അമൂല്യ സ്ഥലമാക്കി മാറ്റുന്നു. രൂപയുടെ മികച്ച പ്രകടനം കാരണം ചെലവുകളെക്കുറിച്ച് ആശങ്കപ്പെടാതെ നിങ്ങൾക്ക് രാജ്യത്തിന്റെ തനതായ സംസ്കാരം ആസ്വദിക്കാം.
പ്രധാന അനുഭവം: മറക്കാനാവാത്ത കാഴ്ചയ്ക്കായി ബഗാനിലെ ക്ഷേത്രങ്ങൾക്ക് മുകളിലൂടെ ഒരു ഹോട്ട് എയർ ബലൂൺ യാത്ര നടത്തുക.
7. പരാഗ്വേ (1 ഇന്ത്യൻ രൂപ = ഏകദേശം 89 PYG)
നിങ്ങൾ വ്യത്യസ്തമായ എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ തെക്കേ അമേരിക്കയിലേക്ക് പോകാം. പരാഗ്വേയിലെ ജീവിതച്ചെലവ് കുറവാണ്. കൂടാതെ രൂപയുടെ മൂല്യം ഇന്ത്യക്കാർക്ക് ഏറ്റവും ലാഭകരമായ ലാറ്റിൻ അമേരിക്കൻ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാക്കി പരാഗ്വേയെ മാറ്റുന്നു.
പ്രധാന അനുഭവം: കൊളോണിയൽ വാസ്തുവിദ്യ കാണാൻ അസൻസിയോണും പ്രകൃതിയുടെ ഏറ്റവും മനോഹരമായ ഭാവം കാണാൻ ഇഗ്വാസു വെള്ളച്ചാട്ടവും സന്ദർശിക്കുക.
8. ഹംഗറി (1 ഇന്ത്യൻ രൂപ = ഏകദേശം 4.3 HUF)
യൂറോപ്പിൽ, ഹംഗറി പണത്തിന് അവിശ്വസനീയമായ മൂല്യം നൽകുന്നു. അവിടുത്തെ തെർമൽ ബാത്തുകളും ബറോക്ക് കെട്ടിടങ്ങളുമുള്ള ബുഡാപെസ്റ്റ്, സാധാരണ ഉയർന്ന ചെലവുകളില്ലാതെ ഒരു യൂറോപ്യൻ അനുഭവം തേടുന്ന യാത്രക്കാർക്ക് അനുയോജ്യമാണ്.
പ്രധാന അനുഭവം: ബുഡാപെസ്റ്റിലെ പ്രശസ്തമായ സെഷെനി തെർമൽ ബാത്തുകളിൽ വിശ്രമിക്കുക.
9. ടാൻസാനിയ (1 ഇന്ത്യൻ രൂപ = ഏകദേശം 30 TZS)
ഒരു വന്യജീവി സഫാരി സ്വപ്നം കാണുകയാണോ? മറ്റ് സഫാരി സ്ഥലങ്ങളെ അപേക്ഷിച്ച് താങ്ങാനാവുന്ന നിരക്കിൽ സെറെൻഗെറ്റിയും കിളിമഞ്ചാരോ പർവതവും അനുഭവിക്കാൻ ടാൻസാനിയ അവസരമൊരുക്കുന്നു.
പ്രധാന അനുഭവം: ലോകത്തിലെ ഏറ്റവും വിസ്മയകരമായ പ്രകൃതിദൃശ്യങ്ങളിലൊന്നായ 'ഗ്രേറ്റ് മൈഗ്രേഷൻ' കാണുക.
10. ഉസ്ബെക്കിസ്താൻ (1 ഇന്ത്യൻ രൂപ = ഏകദേശം 145 UZS)
ഒരുകാലത്ത് സിൽക്ക് റൂട്ടിന്റെ ഭാഗമായിരുന്ന ഈ മധ്യേഷ്യൻ രാജ്യം, ബഡ്ജറ്റ് യാത്രക്കാർക്കിടയിൽ പ്രശസ്തി നേടുന്നു. രൂപയുടെ അനുകൂലമായ വിനിമയ നിരക്ക് കാരണം അധികം പണം ചെലവാക്കാതെ നിങ്ങൾക്ക് അതിശയകരമായ വാസ്തുവിദ്യയും സമ്പന്നമായ പൈതൃകവും ആസ്വദിക്കാം.
പ്രധാന അനുഭവം: സമർഖണ്ഡിലെ നീല ടൈലുകളുള്ള പള്ളികളും തിരക്കേറിയ ബസാറുകളും സന്ദർശിക്കുക.
Content Highlights: Discover 10 beautiful countries where the Indian Rupee stretches further. Enjoy more luxury, local experiences, and longer stays without breaking the bank. Plan your affordable international holiday now!
Published: 26 Oct 2025, 12:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented