
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പുതിയ ചില തീരുമാനങ്ങൾ പ്രാവർത്തികമാക്കാനുള്ള തയ്യാറെടുപ്പിലാണ് എമിറേറ്റ്സ് വിമാനക്കമ്പനി. വിമാനത്തിൽ കയറുന്ന എല്ലാ യാത്രികരും ക്യാബിൻ ക്രൂവിന്റെ നിർദേശാനുസരണം പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് ധരിച്ചിരിക്കണം.
വസ്ത്രത്തിന് മുകളിൽ ധരിക്കുന്ന ഡിസ്പോസിബിൾ ഗൗൺ, വൈസർ, മാസ്ക്, ഗൗൺ എന്നിവയാണ് പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റിലുള്ളത്. എല്ലാ യാത്രക്കാരും ജീവനക്കാരും ഇവ നിർബന്ധമായും ധരിക്കണമെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്യുമ്പോൾതന്നെ കിറ്റ് നൽകും. യാത്ര പൂർത്തീകരിച്ചതിനുശേഷം ഇവ പ്രത്യേകമായി നിർമിച്ച വേസ്റ്റ് ബാസ്ക്കറ്റിൽ ഉപേക്ഷിക്കണം.
ക്യാബിനകത്ത് പണ്ടത്തെപ്പോലെ ബാഗുകൾ സൂക്ഷിക്കാൻ അനുവദിക്കില്ല. അത്യാവശ്യമായ ലാപ്ടോപ്, ഹാൻഡ് ബാഗ്, ബ്രീഫ്കേസ്, കുട്ടികൾക്കുള്ള വസ്തുക്കൾ തുടങ്ങിയവ മാത്രമേ യാത്രക്കാർക്ക് ക്യാബിനകത്ത് സൂക്ഷിക്കാനാകൂ. നടുവിലുള്ള സീറ്റ് ഒഴിച്ചിടും. വ്യക്തി അകലം പാലിക്കാനാണിത്.
ഭക്ഷണങ്ങളും മറ്റും പ്രത്യേകമായി തയ്യാറാക്കിയ ബെന്റോ സ്റ്റൈൽഡ് ബോക്സുകളിലാണ് നൽകുക. തെർമൽ സ്കാനിങ് സൗകര്യവും ഏർപ്പെടുത്തുന്നുണ്ട്.
Content Highlights: flyers must wear masks gloves throughout the journey
Published: 24 Apr 2020, 12:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented