വിമാനത്തില്‍ യാത്ര ചെയ്യുന്ന ഒട്ടുമുക്കാല്‍ പേരും അവിടെ നിന്നും ഭക്ഷണം കഴിച്ചവരുമായിരിക്കും. എന്നാല്‍ സാധാരണക്കാരനായ ഒരാള്‍ക്ക് വിമാനവും അതില്‍ ലഭിക്കുന്ന ഭക്ഷവുമൊക്കെ ഇപ്പോഴും സ്വപ്‌നമാണ്. അത്തരത്തിലുള്ളവര്‍ക്ക്  അവസരം ഒരുക്കുകയാണ് ഗുജറാത്തിലെ ഒരു റെസ്റ്റോറന്റ്. എയര്‍ക്രാഫ്റ്റ് തീം അടിസ്ഥാനമാക്കിയുള്ള ഗുജറാത്തിലെ ആദ്യത്തെ റെസ്റ്റോറന്റ് വഡോദരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 

To advertise here,

ലോകത്തില്‍ ഇത്തരത്തിലുള്ള ഒന്‍പതാമെത്തെ റെസ്റ്റോറന്റ്, രാജ്യത്ത് സ്‌ക്രാപ്പ് ചെയ്ത വിമാനമുപയോഗിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന നാലാമത്തെ റെസ്റ്റോറന്റ്....എന്നിങ്ങനെ സവിശേഷതകള്‍ അനവധിയാണ് ഈ ഭക്ഷണശാലയ്ക്ക്. 

ബാംഗ്ലൂരിലെ ഒരു കമ്പനിയില്‍ നിന്നും 1.40 കോടി മുടക്കിയാണ് എയര്‍ബസ് 320 വിമാനം വാങ്ങി, അതിലാണ് നിര്‍മാണം. നിലവിലിതിന് രണ്ട് കോടി രൂപയോളം മൂല്യമുണ്ട്. 102 പേര്‍ക്ക് റെസ്റ്റോറന്റിന്‍ സിറ്റിങ് കപ്പാസിറ്റിയുണ്ട്. സന്ദര്‍ശകര്‍ക്ക് യഥാര്‍ഥ വിമാനത്തിലിരിക്കുന്ന പ്രതീതി റെസ്റ്റോറന്റ് സമ്മാനിക്കും.

വെയിറ്റേഴ്‌സ് എയര്‍ ഹോസ്റ്റസിന്റെയും മറ്റും സമാനമായ വസ്ത്രത്തിലായിരിക്കുമുണ്ടാവുക. റെസ്റ്റോറന്റില്‍ യഥാര്‍ഥ വിമാനത്തിന് സമാനമായി അനൗണ്‍സ്‌മെന്റുമുണ്ട്. പഞ്ചാബി, ചൈനീസ്, കോണ്‍ടിനന്റല്‍, ഇറ്റാലിയന്‍, മെക്‌സിക്കന്‍, തായ് തുടങ്ങിയ വ്യത്യസ്ത ഭക്ഷണങ്ങള്‍ ഇവിടെ ലഭ്യമാണ്.

Content Highlights: first aircraft themed restaurant in gujarat starts functioning