
ലോകാത്ഭുതങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈജിപ്തിലെ പിരമിഡുകള്‍. കാണുന്നവരെ അമ്പരപ്പിക്കുന്ന പുരാതന മനുഷ്യനിര്‍മ്മിതി കാണാനായി പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഈജിപ്തിലേക്ക് ഒഴുകിയെത്തുന്നത്. ഗിസയിലെ പിരമിഡാണ് ഈജിപ്തിലെ പിരമിഡുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ഗിസയിലെ പിരമിഡ് കാണാനെത്തുന്നവര്‍ക്കിടയില്‍ ഇപ്പോള്‍ ഒരു തെരുവുനായയാണ് താരം. അപ്പോളോ എന്ന തെരുവുനായ. അതിനുമാത്രം എന്താകും അപ്പോളോ ചെയ്തിട്ടുണ്ടാകുക?
ഖാഫ്രെയുടെ പിരമിഡില്‍ നിന്ന് ചിത്രീകരിച്ച ഒരു വീഡിയോ പുറത്തുവന്നതോടെയാണ് അപ്പോളോ താരമായത്. അമേരിക്കന്‍ പാരാഗ്ലൈഡറായ അലക്‌സ് ലാങ് ആണ് വീഡിയോ ചിത്രീകരിച്ചത്. 136 മീറ്റര്‍ ഉയരമുള്ള ഖാഫ്രെയുടെ പിരമിഡിന് മുകളിലേക്ക് കടുത്ത ചൂട് വകവെക്കാതെ ഓടിക്കയറിയെത്തിയ അപ്പോളോയുടെ ദൃശ്യമാണ് അലക്‌സ് പകര്‍ത്തിയത്. പിരമിഡിന്റെ ഏറ്റവും മുകളിലെത്തിയ അപ്പോളോയെ 'രാജാവ്' എന്നാണ് അലക്‌സ് വിശേഷിപ്പിച്ചത്.
പിരമിഡ് 'കീഴടക്കിയ' അപ്പോളോയുടെ ദൃശ്യങ്ങള്‍ അതിവേഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. ഇതോടെ പിരമിഡിനൊപ്പം അപ്പോളോയും സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി. നിരവധി വിനോദസഞ്ചാരികളാണ് അപ്പോളോയെ കാണാനായി ചുറ്റും കൂടുന്നത്. അപ്പോളോയെ 'പിരമിഡ് പപ്പി' എന്ന ഓമനപ്പേര് വിളിക്കുകയും ചെയ്തു ചിലര്‍.
എട്ടോളം തെരുവുനായ്ക്കളാണ് പിരമിഡിന് സമീപം ചുറ്റിക്കറങ്ങുന്നത്. അവരുടെ നേതാവാണ് മൂന്നുവയസുകാരനായ അപ്പോളോ. അപ്പോളോയെ കാണാന്‍ സഞ്ചാരികളെത്തിയതോടെ കച്ചവടം കൂടിയതായി പിരമിഡിന് സമീപത്തെ കടക്കാര്‍ പറഞ്ഞു.
Content Highlights: Stray dogs in Giza become tourist draw after 'pyramid puppy' sensation
Published: 18 Nov 2024, 06:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented