ലോകപ്രശസ്തിയാര്‍ജിച്ച മധുര അളങ്കാനല്ലൂര്‍ ജല്ലിക്കെട്ട് കാണികളെ ആവേശത്തിലാക്കി. പൊങ്കലാഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ചനടന്ന മത്സരത്തില്‍ കാളകളുടെ കുത്തും ഇടിയുമേറ്റ് 83 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 12 പേരുടെ നില ഗുരുതരമാണ്. അവരെ ചികിത്സയ്ക്കായി മധുര രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജല്ലിക്കെട്ട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ ഉദ്ഘാടനംചെയ്തു. ജല്ലിക്കെട്ടില്‍ പങ്കെടുത്ത് വിജയിച്ച കാളകള്‍ക്കും കാളമെരുക്കികള്‍ക്കും ഉദയനിധി സ്റ്റാലിന്‍ മോതിരവും സ്വര്‍ണനാണയങ്ങളും സമ്മാനമായി നല്‍കി. മത്സരത്തില്‍ 18 കാളകളെ പിടിച്ചടക്കിയ കറുപ്പായൂരണി കാര്‍ത്തിക്കിന് കാറും 17 കാളകളെ പിടിച്ചടക്കി രണ്ടാംസ്ഥാനംനേടിയ പൂവന്തി അബി സിത്തറിന് ബൈക്കും സമ്മാനമായി നല്‍കി.
മധുര മേഖലയിലെ മികച്ച കാളമെരുക്കികളായ ഇരുവരും മുന്‍വര്‍ഷങ്ങളിലും ചാമ്പ്യന്‍മാരായിരുന്നു. 2023-ല്‍ നടന്ന മത്സരത്തില്‍ പൂവന്തി അബി സിത്തറിനായിരുന്നു ഒന്നാംസ്ഥാനം. 2022-ല്‍ നടന്ന മത്സരത്തില്‍ കറുപ്പായൂരണി കാര്‍ത്തിക്കിന് ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. മികച്ചകാളയായി തിരഞ്ഞെടുത്ത കാളയുടെ ഉടമസ്ഥന്‍ തിരുച്ചിറപ്പള്ളി മേലൂരിലെ ഗുണയ്ക്ക് കാറും രണ്ടാംസ്ഥാനം ലഭിച്ച കാളയുടെ ഉടമയായ മധുര കാമരാജ്പുരം വെള്ളക്കാളി സൗന്ദറിന് ബൈക്കും നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രിയാണ് സമ്മാനമേര്‍പ്പെടുത്തിയത്.
രാവിലെ ഏഴുമണിക്ക് സത്യപ്രതിജ്ഞ ചൊല്ലിയാണ് ജല്ലിക്കെട്ട് തുടങ്ങിയത്. മധുര കളക്ടര്‍ സംഗീത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജല്ലിക്കെട്ടില്‍ 810 കാളകളും 500 കാളമെരുക്കികളും പങ്കെടുത്തു. വിജയിച്ച കാളകള്‍ക്കും കാളമെരുക്കികള്‍ക്കും ജല്ലിക്കെട്ട് കമ്മിറ്റി സ്വര്‍ണനാണയങ്ങള്‍, കട്ടില്‍, അലമാര, സൈക്കിള്‍, വെള്ളിനാണയങ്ങള്‍, കിടക്ക, കസേര, ബൈക്ക് തുടങ്ങിയവ സമ്മാനമായി നല്‍കി.
മന്ത്രിമാരായ മൂര്‍ത്തി, അനിത ആര്‍. രാധാകൃഷ്ണന്‍, എം.എല്‍.എ. മാരായ കെ. തളപതി, എ. വെങ്കിടേഷന്‍, ഭൂമിനാഥന്‍, തമിഴച്ചി, മധുര കോര്‍പറേഷന്‍ മേയര്‍ ഇന്ദിരാണി എന്നിവര്‍ നേതൃത്വം നല്‍കി. വിദേശികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് കാണികളെത്തിയിരുന്നു.
Content Highlights: Alanganallur jallikattu
Published: 18 Jan 2024, 03:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented