അതിമനോഹരമായ തടാകങ്ങളുടെ കൂടെ നാടാണ് ഇന്ത്യ. വിവിധ ഭൂപ്രകൃതികളില്‍ വിവിധ വലിപ്പത്തിലുമൊക്കെയായി നിരവധി തടാകങ്ങള്‍ രാജ്യത്തുടനീളമുണ്ട്. ഭംഗിയില്‍ ലോകോത്തര നിലവാരമുള്ള പല ഇന്ത്യന്‍ തടാകങ്ങളും കായലുകളും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങള്‍ കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ തടാകങ്ങളിലൊന്നാണ് ചണ്ഡിഗഡിലെ സുഖ്‌ന തടാകം. ഹിമാലയത്തിലെ ശിവാലിക് മലനിരകളുടെ താഴ്‌വാരത്തായി സ്ഥിതിചെയ്യുന്ന സുഖ്‌ന തടാകത്തിലൂടെയുള്ള യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സിനിമാ താരമായ വാമിഖ ഗബ്ബി.
തടാകത്തിലൂടെ ബോട്ട് യാത്ര നടത്തുന്ന ചിത്രങ്ങളാണ് വാമിഖ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ബീജ് കളര്‍ ടോപ്പും നീല ജീന്‍സുമാണ് വാമിഖയുടെ വേഷം. 'നഗരത്തിന്റെ മനോഹരിയായ സുഖ്‌ന തടാകം' എന്ന കുറിപ്പോടെയാണ് വാമിഖ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചണ്ഡീഗഡുകാരിയായ വാമിഖ ടോവിനോ തോമസ് നായകനായ ഗോദ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ്.
ചണ്ഡീഗഡിന്റെ സുഖ്‌ന
ശിവാലിക് മലനിരകളുടെ താഴ് വാരത്തായി സ്ഥിതിചെയ്യുന്ന ചണ്ഡിഗഢിലെ തടാകമാണ് സുഖ്ന. 1958-ല്‍ ലീ കോര്‍ബസിയര്‍, പി.എല്‍.വര്‍മ എന്നിവരുടെ നേതൃത്വത്തില്‍ നിര്‍മിച്ചെടുത്തതാണിത്. ചണ്ഡീഗഡിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണിവിടം. തടാകത്തിലൂടെയുള്ള ബോട്ടിങ് ഏറെ പ്രശസ്തമാണ്. പെഡല്‍, റോവിങ്, മോട്ടോര്‍ ബോട്ടുകള്‍ എന്നിവ ലഭ്യമാണ്. തടാകക്കരയിലെത്താറുള്ള ദേശാടന പക്ഷികളെ നിരീക്ഷിക്കാനായി നിരവിധി പക്ഷിനിരീക്ഷകരും ഇവിടെയെത്താറുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഈ തടാകത്തെ ദേശീയ സംരക്ഷിത തണ്ണീര്‍ത്തടമായി പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബിന്റെയും ഹരിയാണയുടെയും തലസ്ഥാനമായ എന്നാല്‍ ഭരണപരമായി ഇരു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത കേന്ദ്ര ഭരണപ്രദേശമാണ് ചണ്ഡീഗഢ്. ഇന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നാണിത്.
ചണ്ഡീഗഢമായി അതിര്‍ത്തി പങ്കിടുന്ന രണ്ടുനഗരങ്ങളാണ് പഞ്ച്കുളയും മൊഹാലിയും. ഇവ മൂന്നും ചേര്‍ന്ന് ചണ്ഡീഗഢ് മൂന്നു നഗരങ്ങള്‍ (Chandigarh Tricity) എന്നറിയപ്പെടുന്നു. ജവാഹര്‍ ലാല്‍ നെഹ്റുവിന്റെ സ്വപ്നനഗരമാണിത്. ആ സ്വപ്നത്തിന് ചിറകുകള്‍ നല്‍കിയത് ലീ കോര്‍ബ സിയറാണ്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള നഗരവത്കരണമാണ് ചണ്ഡീഗഢിന്റെ മുഖമുദ്ര. ദ സിറ്റി ബ്യൂട്ടിഫുള്‍ എന്ന ടാഗ് ലൈനിലാണ് ഈ നഗരം അറിയപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച ആസൂത്രിത നഗരങ്ങളിലൊന്നാണ് ചണ്ഡീഗഢ്. സ്വതന്ത ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരവും ഇതുതന്നെ. പഞ്ചാബിന്റെ ഗവര്‍ണറാണ് ചണ്ഡീഗഢിന്റെ അഡ്മിനിസ്ട്രേറ്റര്‍. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടാന്‍ ചണ്ഡീഗഢിന് കഴിഞ്ഞിട്ടുണ്ട്. ചണ്ഡീഗഢ് ക്യാപിറ്റോള്‍ കോംപ്ലക്സാണ് ഈ ഖ്യാതി സ്വന്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയേറിയ നഗരങ്ങളിലൊന്നാണിത്.
ഇംഗ്ലീഷാണ് ചണ്ഡീഗഢിലെ പ്രധാനഭാഷ. ഹിന്ദിയും പഞ്ചാബിയും സംസാരിക്കുന്നവരാണ് നഗരത്തില്‍ കൂടുതലും. ലോകത്തിലെ തന്നെ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരങ്ങളിലൊന്നാണ് ചണ്ഡീഗഢ്. 'ദ സിറ്റി ഓഫ് ബ്യൂട്ടി' എന്നാണ് ചണ്ഡീഗഢിനുള്ള വിശേഷണം.
Content Highlights: wamiqa gabbi actress sukhna lake boating chandigarh
Published: 29 Aug 2024, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented