കൊരട്ടി: കുട്ടികളുടെ പങ്കാളിത്തംകൊണ്ട് വൈ.എം.സി.എ. ഒരുക്കിയ മെഗാ അഖിലകേരള ബാല ചിത്രരചനാമത്സരം ശ്രദ്ധേയമായി. 35 വിദ്യലയങ്ങളിൽനിന്നാണ് കുട്ടികൾ മത്സരത്തിനെത്തിയത്. ചിറങ്ങര എം.എസ്.യു.പി. സ്കൂളിൽ നടന്ന മെഗാ അഖിലകേരള ബാല ചിത്രരചനാമത്സരം ഗ്രാമപ്പഞ്ചായത്തംഗം പി.കെ. വർഗീസ് ഉദ്ഘാടനംചെയ്തു. വൈ.എം.സി.എ. യൂണിറ്റ് പ്രസിഡന്റ്‌ മനോജ് ജോസഫ് അധ്യക്ഷനായി. ചിത്രകാരൻ കെ.കെ. ഫിലിപ്പ് മുഖ്യാതിഥിയായി. പ്രോഗ്രാം കൺവീനർ ബേബി കല്ലൂക്കാരൻ, എക്സാം പോയിന്റ് മാനേജിങ്‌ ഡയറക്ടർ ബെസ്റ്റിൻ ജോസ്, എം.ജെ. ഡെന്നി, രാജൻ തോമസ്, പി.യു. മാമൻ, സജി ജോർജ് വെളിയത്ത്, ജേക്കബ് മാത്തൻ, ജോസഫ് വർഗീസ്, പി.കെ. ഏലിയാസ്, ജോസഫ് ആട്ടോക്കാരൻ, റെന്നി ആന്റണി, തോമസ് ഇടശ്ശേരി, ജയ്‌സൺ വെളിയത്ത്, കെ.പി. ജോൺസൺ, റൂബി പൗലോസ്, വിബി സണ്ണി, എയ്ഞ്ചൽ ബെസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

To advertise here,