വടക്കാഞ്ചേരി: വാഴാനി അണക്കെട്ടിലെ ഉദ്യാനത്തിൽ ശനിയാഴ്ച പുലർച്ചെ എത്തിയ കാട്ടാന അലങ്കാരപ്പനകൾ ഉൾപ്പെടെ നശിപ്പിച്ചു.

To advertise here,

അണക്കെട്ടിന്റെ മതിലും ഭാഗികമായി തകർത്തു. വാഴാനി അണക്കെട്ടിലെ ഉദ്യാനത്തിൽ കാട്ടാന എത്തുന്നത് ആദ്യമായാണ്. സുരക്ഷ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജലസേചന വിഭാഗം വനംവകുപ്പിന് കത്ത് നൽകി.

ഉദ്യാനത്തിൽനിന്ന് ആന ബസുകൾ പാർക്ക് ചെയ്തിരുന്ന മുൻവശത്തെ റോഡിലൂടെ നടന്ന് വനം സ്‌റ്റേഷൻ വഴി നെടിയപാലക്കൽ രാജൻ, ചാക്കോ, തെക്കഞ്ചേരി സുകു എന്നിവരുടെ തോട്ടങ്ങളിലെത്തി വാഴയും തെങ്ങും നശിപ്പിച്ചു.