മണ്ണുത്തി: തൊഴിലിന്റെ മഹത്വം സർവകലാശാലാ അധികൃതർ മനസ്സിലാക്കണമെന്നും അവരെ ക്വട്ടേഷൻകാരെന്നും താത്കാലികക്കാരെന്നും ഇരട്ടപ്പേരു വിളിച്ച് അപമാനിക്കരുതെന്നും എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽസെക്രട്ടി കെ.പി. രാജേന്ദ്രൻ പറഞ്ഞു. കേരള വെറ്ററിനറി സർവകലാശാല ലേബേഴ്സ് അസോസിയേഷൻ (എ.ഐ.ടി.യു.സി.) സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് പി.ഡി. റെജി അധ്യക്ഷനായി. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന പ്രമേയം പാസാക്കി. കെ. രാജൻ എം.എൽ.എ., കെ.ജി. ശിവാനന്ദൻ, മുഹമ്മദാലി, കെ.കെ. തോമസ്, ജമീല, ടീച്ചേഴ്സ് ഭാരവാഹി മുഹമ്മദ് അസ്‌ലം, എ. സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.

To advertise here,

ഭാരവാഹികൾ: കെ.കെ. തോമസ് (പ്രസി.), പി.ഡി. റെജി (ജന. സെക്ര.), ഷാജിത (ട്രഷ.).