
പുന്നയൂർക്കുളം: സർവീസ് സഹകരണ ബാങ്കിന്റെ note-0-ാമത് വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് പി. ഗോപാലന്റെ അധ്യക്ഷതയിൽ നടന്നു. 494 മെമ്പർമാർ പങ്കെടുത്ത പൊതുയോഗത്തിൽ സെക്രട്ടറി എ.കെ. സതീഷ്‌കുമാർ പ്രവർത്തന റിപ്പോർട്ട്, വരവുചെലവ് കണക്കുകൾ, ഓഡിറ്റ് റിപ്പോർട്ട്, 2027-28 ലേക്കുള്ള കരട് ബജറ്റ്, സ്വർണപ്പണയ വായ്പപരിധി 25 ലക്ഷം രൂപയാക്കി ഉയർത്തുന്നത് ഉൾപ്പെടെയുള്ള ബൈലോ ഭേദഗതികൾ എന്നിവ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
ഈ സാമ്പത്തിക വർഷംതന്നെ ബാങ്കിന്റെ പുതിയ ബ്രാഞ്ച്, നിലവിൽ ബാങ്കിങ് സൗകര്യം ഇല്ലാത്ത ചമ്മനൂർ സെന്ററിൽ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങിയതായി ബാങ്ക് പ്രസിഡന്റ് പൊതുയോഗത്തെ അറിയിച്ചു.
വൈസ് പ്രസിഡന്റ് പി.പി. ബാബു, ഡയറക്ടർമാരായ ഭാസ്‌കരൻ കോട്ടെപ്പാട്ട്, മൂസ ആലത്തയിൽ, രമണി അശോകൻ, കെ.എം. മുഹമ്മദ് അലി, കെ.പി. ധർമൻ, ടിപ്പുസുൽത്താൻ, രാജേഷ് പാഴിയൂർ, യശോധരാ മോഹനചന്ദ്രൻ, ടി.കെ. കബീർ, എ.ഡി. പ്രിയേഷ്, അനീഷാ നസിർ എന്നിവർ പ്രസംഗിച്ചു.
Content Highlights: Punnayurkulam Service Cooperative Bank held its 66th annual general meeting, approving budget proposals, loan limit revisions, and plans for a new branch at Chammanur.
Published: 28 Nov 2026, 11:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented