കൊടുങ്ങല്ലൂർ: നഗരത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവമറിഞ്ഞിട്ടും പോലീസിലറിയിക്കാത്ത കോൺഗ്രസ് നേതാവ് പി.വി. രമണനെ കേസിൽ പ്രതിചേർക്കുമെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി അറസ്റ്റിലായ മുഖ്യപ്രതി തൂത്തുക്കുടി സ്വദേശി മുത്തുവിനെ കോടതി റിമാൻഡ് ചെയ്തു.
മുത്തുവിന്റെ സുഹൃത്തും നഗരത്തിൽ ആക്രിക്കച്ചവടം നടത്തുന്ന തമിഴ്‌നാട് സ്വദേശിയുമായ യുവതിയാണ് പരാതി നൽകുന്നതിന് സഹായിക്കണമെന്നാവശ്യപ്പെട്ട് രമണനെ സമീപിച്ചത്. താൻ ശബരിമലയ്ക്കു പോകുകയാണെന്നും വന്നിട്ട് മുത്തുവിനോട് ചോദിക്കാമെന്നും പറഞ്ഞ് തിരച്ചയയ്ക്കുകയായിരുന്നു. ഇതിനിടയിൽ പീഡനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രചരിച്ചു. ഇതോടെ രമണൻ യുവതിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും മുത്തുവിനെതിരേ ശബ്ദിച്ചാൽ വെച്ചേക്കില്ലെന്നും മറ്റും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ശബ്ദരേഖ യുവതി പുറത്തുവിടുകയായിരുന്നു. ഇത് വാർത്തയായതോടെ മണിക്കൂറുകൾക്കുള്ളിൽ കോൺഗ്രസ് നേതൃത്വം ഇടപെട്ട് രമണനിൽനിന്ന് രാജിയെഴുതിവാങ്ങുകയും രണ്ടംഗ അന്വേഷണക്കമ്മിഷനെ നിയമിക്കുകയും ചെയ്തു.
സി.പി.എം. പോലീസ്‌സ്റ്റേഷൻ മാർച്ച് നടത്തും
കൊടുങ്ങല്ലൂർ: പി.വി. രമണന്റെ പേരിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റുചെയ്യണമെന്നും സ്ഥലം എ.എൽ.എ. കൂടിയായ മന്ത്രി ഒ.ജെ. ജനീഷിന്റെയും മറ്റ് കോൺഗ്രസ് നേതാക്കളുടെയും പങ്കും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സി.പി.എം. തിങ്കളാഴ്ച പോലീസ്‌സ്റ്റേഷൻ മാർച്ച് നടത്തും. രാവിലെ 10-ന് നടക്കുന്ന മാർച്ച് ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ ഉദ്ഘാടനംചെയ്യും.
സി.പി.എം. ഏരിയാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കെ.ആർ. ജൈത്രൻ ഉദ്ഘാടനംചെയ്തു. ടി.എൻ. ഹനോയ് അധ്യക്ഷനായി. അഷറഫ് സാബാൻ, സി.വി. ഉണ്ണികൃഷ്ണൻ, ടി.കെ. ഗീത എന്നിവർ പ്രസംഗിച്ചു.
Content Highlights: Police will register a case against a Congress leader in Kodungallur for failing to report the sexual assault attempt on a minor.
Published: 28 Nov 2026, 11:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented