കൊടുങ്ങല്ലൂർ: പെൻഷൻകാർക്ക് ഗുണകരമായ രീതിയിൽ മെഡിസെപ്പ് പുനഃക്രമീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നിയോജകമണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ കക്ഷിനേതാവ് ഷോൺ പെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വി. ഫെലിക്‌സ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ്, സംസ്ഥാന വൈ. പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീൻ, ജില്ലാ പ്രസിഡന്റ് എം.സി. പോളച്ചൻ, വി.സി. ജോൺസൺ, ഇ.എസ്. സാബു, വി. വർഗീസ്, കെ.ജി. മുരളീധരൻ, സി.എച്ച്. രാജേന്ദ്രപ്രസാദ്, സി.വൈ. സലിം, സാവിത്രി, വി.എൽ. മേഴ്‌സി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി. ഫെലികസ് (പ്രസി.), സുരേഷ് ബാബു (സെക്ര.), വി.എൽ. മേഴ്‌സി (ട്രഷ.), എ. വഹീദ (വനിത ഫോറം പ്രസി.), ബീന തങ്കച്ചൻ (സെക്ര).

To advertise here,