ചെറുതുരുത്തി: നഴ്‌സുമാരുടെ ത്യാഗവും സ്നേഹവും കരുതലും ഓർമിപ്പിച്ച്‌ കലാമണ്ഡലത്തിൽ രംഗാവിഷ്‌കാരം അരങ്ങേറി. ലോക അനുകമ്പാദിനത്തിന്റെ ഭാഗമായി കവി റഫീക്ക് അഹമ്മദിന്റെ കവിതയ്ക്കാണ് കലാമണ്ഡലം നൃത്തവിദ്യാർഥികൾ കൂത്തമ്പലത്തിൽ രംഗാവിഷ്‌കാരം ഒരുക്കിയത്. കലാമണ്ഡലം സംഗീത നൃത്ത സംവിധാനത്തിൽ എട്ടു കലാകാരികൾ വേദിയിലെത്തി. കലാമണ്ഡലം വിശ്വാസ്, കലാമണ്ഡലം ശരണ്യ എന്നിവർ പാടിയ നൃത്താവിഷ്‌കാരത്തിൽ കലാമണ്ഡലം ഷൈജു, ആർ.എൽ.വി. അഖിൽരാജ്, അരുണൻ ദാസ് ശ്രുതിലയ എന്നിവരും പിന്നണിയിലുണ്ടായി.

To advertise here,

കലാമണ്ഡലത്തിൽ നടന്ന പൊതുയോഗത്തിൽ കവി റഫീക്ക് അഹമ്മദ്, കലാമണ്ഡലം വൈസ്ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ, ദയ ആശുപത്രി ചീഫ് നഴ്‌സിങ്‌ ഓഫീസർ മഞ്ജു സെബാസ്റ്റ്യൻ, അഡ്‌മിനിസ്‌ട്രേറ്റർ ജയരാജ്, ലിഫിൻ ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു. കേരള കലാമണ്ഡലം, യു.എൻ.എ. തൃശ്ശൂർ, തൃശ്ശൂർ ദയ ആശുപത്രി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.