ഇരിങ്ങാലക്കുട: ആത്മ ബ്ലോക്കുതല സാങ്കേതിക സമിതി - കർഷക ഉപദേശകസമിതി യോഗവും ജില്ലാതല പഠന സന്ദർശനത്തിന്റെ ഭാഗമായി കർഷകർക്കായുള്ള സന്ദർശന പരിപാടിയും സംഘടിപ്പിച്ചു. മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള കാർഷിക അവാർഡ് നേടിയ ക്രൈസ്റ്റ് കോളേജിലെ കാർഷിക സംരംഭങ്ങളും നൂതന കൃഷിരീതികളും പരിചയപ്പെടുന്നതിനായി ഇരിങ്ങാലക്കുട ബ്ലോക്കിലെ കൃഷി ഉദ്യോഗസ്ഥരും കർഷകരും സംയുക്തമായാണ് സന്ദർശനം നടത്തിയത്.

To advertise here,

ക്രൈസ്റ്റ് കോളേജ് അഗ്രോ ഇന്നൊവേഷൻ പാർക്കിൽ നടന്ന യോഗത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ അധ്യക്ഷനായി. ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫാജിതാ റഹ്‌മാൻ, കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി തുടങ്ങിയവർ പ്രസംഗിച്ചു.

ചാണകം അടിസ്ഥാനമാക്കി നിർമിക്കുന്ന ജീവാമൃതം, പഞ്ചഗവ്യം, വിവിധയിനം ജൈവ കീടനാശിനികൾ, ജൈവ പെല്ലറ്റുകൾ തുടങ്ങിയ ജൈവകൃഷി ഉത്പന്നങ്ങളുടെ നിർമാണരീതികളെക്കുറിച്ചും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും അധ്യാപകൻ ഡോ. സുബിൻ കർഷകർക്ക് വിശദീകരിച്ചു നൽകി.