പാടൂർ: ലഹരിക്കെതിരേ ശക്തമായ സന്ദേശമുയർത്തി പാടൂർ കടവ് മോണിങ് വൈബ് കൂട്ടായ്മയും പാടൂർ എം.ഇ.സി. സെവൻ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ കൂട്ടയോട്ടം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പാടൂർ അലീമുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളും കൂട്ടയോട്ടത്തിൽ പങ്കെടുത്തു.

To advertise here,

വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ വി.ആർ. രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. പുളിക്കക്കടവ് പാലത്തിനു സമീപത്തുനിന്ന് ആരംഭിച്ച കൂട്ടയോട്ടം സ്കൂളിനു സമീപത്തെ റോഡിലൂടെ സഞ്ചരിച്ച് ആരംഭിച്ച സ്ഥലത്തുതന്നെ സമാപിച്ചു.

അയ്യൂബ് പുളിക്കൽ, നാസർ ഉമ്മർ, അഫ്സൽ പാടൂർ, പി.എച്ച്. നൗഷാദ്, മുഹമ്മദ് മോൻ പുളിക്കൽ, എ.വി. സൈദ് മുഹമ്മദ്, പി.കെ. സലിം, എൻ.എ. അബ്ദുല്ല, ഹാരിസ് തൊയക്കാവ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാപ്റ്റൻ കെ.കെ. ചിത്ര, സ്കൗട്ട് മാസ്റ്റർ ജിമ്മി ബേബി എന്നിവർ നേതൃത്വം നൽകി. നാട്ടുകാർ, സ്ത്രീകൾ, യുവജനങ്ങൾ, കായികപ്രേമികൾ എന്നിവർ പങ്കെടുത്തു.