
പെരിഞ്ഞനം: ഇന്ന് ഇന്ത്യയിൽ നടക്കുന്ന നീതിനിഷേധത്തെയും പൗരത്വനിരാകരണത്തെയും അൻപതുവർഷം മുൻപേ തന്റെ നോവലുകളിലൂടെ കുറിച്ചിട്ട ക്രാന്തദർശിയായ എഴുത്തുകാരനാണ് ആനന്ദ് എന്ന് കെ.കെ. വത്സരാജ് എം. എൽ.എ. കൊടുങ്ങല്ലൂർ ഗവ. കെ.കെ.ടി.എം. കോളേജ്, പടിഞ്ഞാറേ വെമ്പല്ലൂർ എം.ഇ.എസ്. അസ്മാബി കോളേജ് മലയാള പഠനവിഭാഗങ്ങളുടെ സഹകരണത്തോടെ പെരിഞ്ഞനം ഗ്രന്ഥപ്പുരയിൽ സംഘടിപ്പിച്ച ആനന്ദ് @ 90 എന്ന സംവാദ പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഡോ. പി. പവിത്രൻ ആനന്ദിന്റെ രചനാലോകം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് ടി.കെ. രമേഷ്‌ബാബു, കെ.എ. അബ്ദുൾ റഷീദ്, അഡ്വ. കെ.പി. രവിപ്രകാശ്, ഇ. ജിനൻ എന്നിവർ പ്രസംഗിച്ചു.
സംവാദത്തിൽ ഗവ കെ.കെ.ടി.എം. കോളേജ് മലയാളവിഭാഗം മേധാവി ഡോ. യാക്കൂബ് തോമസ്, ഡോ. പ്രിയദർശിനി, ഡോ. ഉർസുല, ടി.എ. ഇക്ബാൽ, സുധീഷ് അമ്മവീട്, ടി.വി. ബിന്ദു, കെ. രമ, യു.കെ. സുരേഷ്‌കുമാർ, ഇരിങ്ങാലക്കുട ബാബുരാജ്, കെ. ആർ. സജിത, ജിസി രഘുനാഥ് എന്നിവർ വിഷയാവതരണം നടത്തി. വൈകീട്ടു നടന്ന സമാപനസമ്മേളനം ഇ.ടി. ടൈസൺ ഉദ്ഘാടനംചെയ്തു.
Content Highlights: A literary discussion titled Anand @ 90 exploring the works of visionary writer Anand was held at Perinjanam Granthappura.
Published: 28 Nov 2026, 11:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented