സൈബര്‍ സുരക്ഷാ ഓഡിറ്റുകള്‍ പൂര്‍ത്തിയാക്കിയശേഷം രണ്ട് ആഴ്ചയ്ക്കുള്ളില്‍ GLM-5.3 പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് Z.ai പറയുന്നത്.

സൈബർ സുരക്ഷാ പഴുതുകൾ കണ്ടെത്തുന്നതിൽ അസാമാന്യ വൈദഗ്ധ്യമുള്ള മിത്തോസ് എഐ മോഡൽ ആന്ത്രോപിക് പുറത്തിറക്കിയത് ലോകമെങ്ങും ആശങ്ക സൃഷ്ടിച്ചിരുന്നു. തുടർന്ന് യു.എസ്, ഇന്ത്യ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പ്രമുഖ ബാങ്ക് മേധാവികളുടെ യോഗം വിളിച്ചുചേർക്കുകയും സൈബർ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് ആ എഐ മോഡൽ കമ്പനി ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല.
അതിനിടെ, മിത്തോസ് ക്ലാസിൽപ്പെട്ട ആദ്യ എഐ മോഡലായ മിത്തോസ്-5 ആന്ത്രോപിക് പുറത്തിറക്കിയെങ്കിലും യു.എസ് ഭരണകൂടം ഇടപെട്ട് പൊതുജനങ്ങൾക്ക് ഇത് ലഭ്യമാക്കുന്നത് താത്കാലികമായി തടഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കിയശേഷമാണ് മിത്തോസ് -5 വീണ്ടും പുറത്തിറക്കിയത്.
അതിനിടെ, തങ്ങളുടെ വരാനിരിക്കുന്ന ഓപ്പൺ സോഴ്‌സ് മോഡലായ GLM-5.3-ന് മിത്തോസ് 5-ന് സമാനമായ കഴിവുകളുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് എഐ സ്റ്റാർട്ടപ്പായ Z.ai. സോഴ്‌സ് കോഡ് അവലോകനം ചെയ്യാനും സുരക്ഷാ പഴുതുകൾ കണ്ടെത്താനും അവയുടെ ആധികാരികത പരിശോധിക്കാനുമുള്ള കഴിവ് വിലയിരുത്തുന്ന ഇൻഡസ്ട്രി ബെഞ്ച്മാർക്കായ സൈബർജിമ്മിൽ GLM-5.3 84.5 ശതമാനം സ്‌കോർ നേടി എന്നാണ് കമ്പനി പുറത്തുവിട്ട ഡേറ്റ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നത്. ആന്ത്രോപ്പിക്കിന്റെ മിത്തോസ് 5-ന് 83.8 ശതമാനം സ്‌കോറാണ് Z.ai റിപ്പോർട്ട് ചെയ്യുന്നത്.
പല കഴിവുകളിലും ഈ മോഡൽ മിത്തോസ് -5-ന് സമാനമാണെങ്കിലും ആക്ടീവ് എക്‌സ്‌പ്ലോയിറ്റ്‌സ് സൃഷ്ടിക്കുന്നതിൽ ഇത് ആന്ത്രോപ്പിക് മോഡലിന് പിന്നിലാണ്. എക്‌സ്‌പ്ലോയിറ്റ് ബെഞ്ച് പരീക്ഷണത്തിൽ മിത്തോസ് 5 78 ശതമാനം സ്‌കോർ നേടിയപ്പോൾ GLM-5.3 നേടിയത് 54.4 ശതമാനം മാത്രമാണ്.
സുരക്ഷ ഉറക്കാക്കുമെന്ന് കമ്പനി
ക്ലോഡ് മിത്തോസിലേക്കുള്ള പ്രവേശനം ആന്ത്രോപ്പിക് നിലവിൽ നിയന്ത്രിച്ചിരിക്കയാണ്. 'പ്രോജക്ട് ഗ്ലാസ്‌വിങ്'എന്ന പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്കും സംഘടനകൾക്കും മാത്രമാണ് നിലവിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്.
എന്നാൽ, സൈബർ സുരക്ഷാ ഓഡിറ്റുകൾ പൂർത്തിയാക്കിയശേഷം രണ്ട് ആഴ്ചയ്ക്കുള്ളിൽ GLM-5.3 പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് Z.ai പറയുന്നത്. എന്നിരുന്നാലും അതിന്റെ സുപ്രധാന സൈബർ സുരക്ഷാ കഴിവുകൾ വിശ്വസനീയ പങ്കാളികൾക്ക് മാത്രം ലഭ്യമാക്കുന്ന തരത്തിൽ നിയന്ത്രിക്കുമെന്ന് സ്റ്റാർട്ടപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Z.ai's GLM-5.3 scored 84.5% on CyberGym, matching Anthropic's Mythos 5., GLM-5.3 trailed Mythos 5 in active exploit generation on ExploitBench., Z.ai plans a public open-source release of GLM-5.3 with safety guardrails.
Published: 17 Aug 2026, 01:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented