
വാട്സാപ്പിന്റെ പുതിയ പോളിസി അപ്ഡേറ്റിനെ തുടര്‍ന്ന് ജനപ്രീതി വര്‍ധിച്ച മെസേജിങ് ആപ്ലിക്കേഷനാണ് സിഗ്നല്‍. വാട്സാപ്പ് ഉപേക്ഷിക്കുന്നവര്‍ക്ക് പകരം ഉപയോഗിക്കാവുന്നതായി നിര്‍ദേശിക്കപ്പെടുന്നതും സിഗ്നലിനേയാണ്.
എന്നാല്‍, സിഗ്നല്‍ ഒരിക്കലും വാട്സാപ്പിന് പകരമല്ലെന്ന് പറയുകയാണ് സിഗ്നല്‍ സ്ഥാപകനും വാട്സാപ്പിന്റെ സഹസ്ഥാപകനുമായ ബ്രിയാന്‍ ആക്ടന്‍. വാട്സാപ്പിന്റെയും സിഗ്നലിന്റേയും ഉദ്ദേശ്യങ്ങള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം ടെക്ക് ക്രഞ്ചിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
വാട്സാപ്പ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ആളുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞ്. വാട്സാപ്പിനൊപ്പം തന്നെ ആളുകള്‍ സിഗ്നല്‍ ഉപയോഗിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2017-ല്‍ വാട്സാപ്പിനെ വാണിജ്യവത്കരിക്കാനുള്ള ഫെയ്സ്ബുക്കിന്റെ ശ്രമങ്ങളെ തുടര്‍ന്ന് കമ്പനിയില്‍നിന്നു രാജിവെച്ചിറങ്ങിയ ആളാണ് ബ്രിയാന്‍ ആക്ടന്‍ . 2018-ലാണ് സിഗ്നല്‍ ഫൗണ്ടേഷന് തുടക്കമിട്ടത്.
Content Highlights: signal wont replace whatsapp says its founder brian acton
Published: 16 Jan 2021, 02:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented