തിരക്കേറിയ ജങ്ഷനുകളില്‍ ഒന്നിലധികം വെയ്മോ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

ഡ്രൈവർ ഇല്ലാതെ സ്വയം ഓടുന്ന (സെൽഫ് ഡ്രൈവിങ്) കാറുകൾ ഭാവിയിൽ ലോകമെങ്ങും വ്യാപകമായേക്കാം എന്നാണ് കരുതുന്നത്. അത്തരം കാറുകൾ ഇന്നത്തെ തിക്കും തിരക്കുമുള്ള റോഡുകളിലെ ഗതാഗതം എങ്ങനെ പരിവർത്തനപ്പെടുത്തും എന്ന് പലരും ചിന്തിക്കുന്നുണ്ടാകാം. സെൽഫ് ഡ്രൈവിങ് കാറുകൾ അപകടങ്ങൾ പൂർണമായും ഒഴിവാക്കുമെന്ന് പറയപ്പെടുന്നുവെങ്കിലും ഇന്ത്യയിലെയടക്കം റോഡുകളിൽ അതൊക്കെ സാധ്യമാകുമോ എന്നും പലരും സംശയിക്കുന്നുണ്ട്.
അതിനിടെ സെൽഫ് ഡ്രൈവിങ് കാറുകളെപ്പറ്റി എല്ലാവരും സങ്കൽപ്പിക്കുന്നതിൽനിന്ന് വ്യത്യസ്തമായ ഒരു സംഭവമാണ് അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോയിൽ നടന്നത്. ഏകദേശം 30 ശതമാനം പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി വൈദ്യുതി തടസപ്പെട്ടു. മണിക്കൂറുകളോളം നഗരം ഇരുട്ടിലാകുകയും വൈദ്യുതി തടസം ജനജീവിതത്തെ ബാധിക്കുകയും ചെയ്തു. അതിനിടെയാണ് ഗൂഗിൾ ഉടമസ്ഥതയിലുള്ള വെയ്മോയുടെ നൂറുകണക്കിന് സെൽഫ് ഡ്രൈവിങ് കാറുകൾ തിരക്കേറിയ റോഡുകളിൽ കുടുങ്ങിയത്. ഗതാഗതം തടസപ്പെട്ടതോടെ സാമൂഹ്യ മാധ്യമങ്ങളിൽ വെയ്മോ വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചു.
ഇതോടെ രാത്രി 8 മണിയോടെ (പ്രാദേശിക സമയം) പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ വെയ്മോ നിർബന്ധിതരായി. വൈദ്യുതി തടസംമൂലം ട്രാഫിക് സിഗ്‌നലുകൾ പ്രവർത്തിക്കാതായതോടെ ജംഗ്ഷനുകളിലൂടെ സുരക്ഷിതമായി സഞ്ചരിക്കാൻ സെൽഫ് ഡ്രൈവിങ് വാഹനങ്ങൾക്ക് കഴിയാതെ വന്നതോടെയാണ് അവ നടുറോഡിൽ കുടുങ്ങിയത്. സാൻ ഫ്രാൻസിസ്‌കോയിലെ വലിയ വൈദ്യുതി തടസം കാരണം ഞങ്ങൾ റൈഡ്-ഹെയിലിങ് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് വെയ്മോ വക്താവ് പിന്നാലെ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അത്യാഹിത വിഭാഗങ്ങൾക്കടക്കം ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കുന്നതിലുമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുതെന്ന് വക്താവ് അറിയിച്ചു.
തിരക്കേറിയ ജങ്ഷനുകളിൽ ഒന്നിലധികം വെയ്മോ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവം ഗതാഗതക്കുരുക്കിന് ഇടയാക്കിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഒരു യാത്രികൻ വാഹനത്തിൽ കുടുങ്ങിയെന്നും പിന്നീട് അദ്ദേഹത്തെ സുരക്ഷിതനായി പുറത്തെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്.
സാൻ ഫ്രാൻസിസ്‌കോയിലെ വിവിധ പ്രദേശങ്ങളിലെ 130,000-ൽ അധികം വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും വൈദ്യുതി തടസം ബാധിച്ചിരുന്നു. പസഫിക് ഗ്യാസ് ആൻഡ് ഇലക്ട്രിക് (PG&E) സബ്‌സ്റ്റേഷന്റെ ഒരു ഭാഗത്ത് തീപിടിത്തമുണ്ടായതിനെത്തുടർന്ന് ഗ്രിഡ്ഡുകൾ തകരാറിലായതാണ് വൈദ്യുതി തടസത്തിന് കാരണമായത്. സെൽഫ് ഡ്രൈവിങ് കാറുകൾ കുടുങ്ങിയത് മാത്രമല്ല നഗരത്തിലെ റെയിൽ ലൈനുകളും തീപ്പിടിത്തത്തെത്തുടർന്ന് അടച്ചിടേണ്ടിവന്നു.
Content Highlights: Massive SF power outage plunges city into darkness, paralyzing traffic and stranding hundreds of Waymo self-driving vehicles.
Published: 22 Dec 2025, 12:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented