ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഒരു സെര്‍ച്ച് എഞ്ചിന്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റ പ്ലാറ്റ്‌ഫോംസ്. ആല്‍ഫബെറ്റിന്റെ ഗൂഗിള്‍, മൈക്രോസോഫ്റ്റിന്റെ ബിങ് എന്നീ സെര്‍ച്ച് എഞ്ചിനുകളെ അമിതമായി ആശ്രയിക്കുന്നത് ഇല്ലാതാക്കാനാണ് ഈ നീക്കം.
മുന്‍നിര എഐ കമ്പനിയായ ഓപ്പണ്‍ എഐ പുതിയ എഐ സെര്‍ച്ച് എഞ്ചിന്‍ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൂഗിളും, മൈക്രോസോഫ്റ്റുമെല്ലാം ഇതിനകം എഐ അധിഷ്ഠിത ഫീച്ചറുകള്‍ തങ്ങളുടെ സെര്‍ച്ച് എഞ്ചിനുകളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രംഗത്ത് അവര്‍ മുന്നേറിക്കൊണ്ടിരിക്കുകയുമാണ്.
നിലവില്‍ വാട്‌സാപ്പിലും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമായ മെറ്റ എഐ ചാറ്റ്‌ബോട്ടില്‍ വാര്‍ത്ത അധിഷ്ടിതമായ വിവരങ്ങള്‍ നല്‍കുന്നതിനും സ്‌പോര്‍ട്‌സ്, സ്‌റ്റോക്ക് സംബന്ധമായ വിവരങ്ങള്‍ നല്‍കുന്നതിനുമെല്ലാം മെറ്റ ആശ്രയിക്കുന്നത് ഗൂഗിള്‍, ബിങ് സെര്‍ച്ച് എഞ്ചിനുകളെയാണ്. എഐ രംഗത്ത് മൈക്രോസോഫ്റ്റും ഗൂഗിളും മെറ്റയുടെ പ്രധാന എതിരാളികള്‍ കൂടിയാണ്.
അതേസമയം വെബ് ഡാറ്റ ഉപയോഗിച്ച് എഐ എഞ്ചിനുകളെ പരിശീലിപ്പിക്കുന്നത് വലിയ രീതിയില്‍ പകര്‍പ്പാവകാശ ലംഘനത്തിന് ഇടയാക്കുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
Content Highlights: Meta to Build AI-Powered Search Engine to Rival Google
Published: 29 Oct 2024, 06:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented