ബെംഗളൂരു: വാട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങി 'മെറ്റ'യുടെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലെ കന്നഡ-ഇംഗ്ലീഷ് ഓട്ടോ ട്രാന്‍സലേഷന്‍ അബദ്ധപഞ്ചാംഗമെന്ന് കര്‍ണാടക സര്‍ക്കാര്‍. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നതിനാല്‍ കന്നഡ ഭാഷാവിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി പ്രശ്‌നം വേഗത്തില്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
മൊഴിമാറ്റത്തില്‍ കൃത്യതയുറപ്പാക്കുന്നതുവരെ ഓട്ടോ ട്രാന്‍സലേഷന്‍ നിര്‍ത്തിവെക്കണമെന്നും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ മെറ്റ അധികൃതര്‍ക്ക് അയച്ച ഇ-മെയിലില്‍ ആവശ്യപ്പെട്ടു. തങ്ങള്‍ കാണുന്നത് തര്‍ജ്ജമചെയ്യപ്പെട്ടതാണെന്ന് പലപ്പോഴും ജനങ്ങള്‍ക്ക് മനസ്സിലാകണമെന്നില്ല. ഔദ്യോഗികസന്ദേശം തെറ്റായി ജനങ്ങളിലെത്തുന്നത് വളരെ അപകടകരമാണെന്നും കത്തില്‍ വ്യക്തമാക്കി.
Content Highlights: Karnataka CM demands Meta fix Kannada-English auto-translation errors on WhatsApp, Facebook
Published: 18 Jul 2025, 08:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented