ലോക കപ്പ് ക്രിക്കറ്റിന് തുടക്കമായതോടെ ക്രിക്കറ്റ് ആരാധകരായ ഉപഭോക്താക്കള്‍ക്കായി ഡിസ്‌നി + ഹോട്ട്‌സ്റ്റാര്‍ ബണ്ടില്‍ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ. ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ്, ഡിസ്നി+ ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷന്‍ എന്നിവയുള്ള പ്രതിമാസ, ത്രൈമാസ, വാര്‍ഷിക പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചത്.

To advertise here,

 328 രൂപയുടെ അടിസ്ഥാന പ്ലാനില്‍ 28 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഹൈ-സ്പീഡ് ഡാറ്റയും 3 മാസത്തെ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷനും ലഭിക്കും. 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി അതിവേഗ ഡാറ്റ വാഗ്ദാനം ചെയ്യുന്ന 758 രൂപ പ്ലാനും പ്ലാനിലും  3 മാസത്തെ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷനുണ്ട്. 

അതുപോലെ 388 രൂപയുടെയും  808 രൂപയുടെയും പ്ലാനുകള്‍ യഥാക്രമം 28, 84 ദിവസത്തേക്ക് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ വാഗ്ദാനം ചെയ്യുന്നു, കൂടാതെ 3 മാസത്തെ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷനും ലഭിക്കും.

കൂടാതെ, 28  ദിവസത്തെ 598 രൂപ പ്ലാനും 3178 രൂപയുടെ വാര്‍ഷിക പ്ലാനും ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷനും പ്രതിദിനം 2ഏആ അതിവേഗ ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.